സേലം : ഭർത്താവിനെ കൊലപ്പെടുത്തി നടു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യ അസ്റ്റിൽ.തമിഴ്‌നാട്ടിലെ സേലത്ത് ഇഷ്‌ടിക വ്യാപാരിയെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിലാണ് ഭാര്യ അറസ്‌റ്റിലായത്
സേലം ഓമല്ലൂരിൽ വി.ഭൂപതി (45)യെയാണ് കൊലപ്പെടുത്തിയത്. ഭൂപതിയുടെ ഭാര്യയായ സുജിത ശ്രീയെ (31) പൊലീസ് അറസ്‌റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ താനും ഭർത്താവും ക്ഷേത്രത്തിൽ പോകുന്നതിനിടെ മോഷ്ടാക്കൾ കാർ തടഞ്ഞ് ഭൂപതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് സുജിത പൊലീസിനു നൽകിയ മൊഴി. അജ്‌ഞാ തരായ മൂന്നുപേർ ഭൂപതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നും തുടർന്ന് തന്റെ 12 പവന്റെ ആഭരണങ്ങളുമായി കടന്നു കളഞ്ഞെന്നുമാണ് സുജിത പൊലീസിനോടു പറഞ്ഞത്എ
ന്നാൽ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ രക്ത ക്കറ കണ്ടെത്തിയതോടെയാണ് ഭൂപതിയുടെ കൊലപാതകത്തിനു പിന്നിലെ സത്യം പുറത്തുവ ന്നത്. ഭൂപതിയുടെ സഹോദരിയും മറ്റ് ബന്ധുക്ക ളും സുജിതയുടെ മൊഴിയിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഭൂപതിയും സുജിതയും പതിവായിവ ഴക്കിട്ടിരുന്ന തായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണ ത്തിൽ പ്രദേശവാസിയായ സന്തോഷ് രാജ് എന്നയാളുമായി സുജിതയ്ക്ക് ബന്ധമു ണ്ടായിരു ന്നെന്ന് പൊലീസ് കണ്ടെത്തി. സന്തോഷു മായുള്ള ബന്ധത്തെച്ചൊല്ലി രാത്രിയും സുജിതയും ഭൂപതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. തർക്കത്തിനിടെ സുജിത ഭൂപതിയെ തള്ളി താഴെയിട്ടു.
തലയിടിച്ചുവീണ ഭൂപതിക്ക് ഗുരുതര പരുക്കേ ൽക്കുകയും ബോധരഹിതനാകുകയും ചെയ്തു. ഇതോടെ സുജിത സന്തോഷിനെ വിളിച്ചുവരു ത്തുകയും ഇരുവരും ചേർന്ന് ഭൂപതിയെ കുത്തി ക്കൊലപ്പെടു ത്തുക യുമായി രുന്നു. തുടർന്ന് മൃതദേഹം കാറിൽ കയറ്റി ആറ്റുകാർ ന്നൂരിലെത്തിച്ച ശേഷമാണ് കവർച്ചനാടകം സൃഷ്‌ടിച്ച് പൊലീസിനെ അറിയിച്ചത്.
Wife arrested for murdering husband and abandoning his body on the road.















