ജിന്‍സ് മാത്യു
റാന്നി : റാന്നിയിലെ പ്രഥമ ഹൈസ്‌കൂളായ എം.എസ് ഹൈസ്‌കൂളില്‍ നിന്നും 1986-ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ 40-ാം വാര്‍ഷിക സൗഹ്യദ സംഗമം നടത്തി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൊഡ ഗംഭീരമായസംഗമത്തില്‍ നോര്‍ത്ത് അമേരിക്ക,കാനഡാ,യു.കെ തുടങ്ങി പാശ്ചാത്യ കുടിയേറ്റ പ്രദേശങ്ങളില്‍ നിന്നും മിഡില്‍ ഈസ്റ്റ്,ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍,റാന്നിയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന വ്യക്തികള്‍ തുടങ്ങി ആഗോള പരമായി നൂറില്‍പ്പരം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അധ്യാപകരെയും കൂട്ടുകാരെയും കാണുവാന്‍ ഒത്ത് ചേര്‍ന്നു.

നാല്‍പതു വര്‍ഷത്തിനു ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പഠിച്ച വിദ്യാലയത്തില്‍ ഒത്ത് കൂടിയത് നവ്യാനുഭവമായി . അന്ന് സ്‌കൂളില്‍ പഠിപ്പിച്ച പൂര്‍വ്വ അധ്യാപകര്‍ക്ക് ഗുരുദക്ഷിണ നല്‍കുകയും ആദരിക്കുകയും ചെയ്തു.
പ്രധാന പരിപാടികള്‍ക്കുശേഷം ബാച്ച് ഗ്രൂപ്പ് ഫോട്ടോ സെക്ഷനും തുടര്‍ന്ന് ഉച്ചഭക്ഷണവും സൗഹൃദ കൂട്ടായ്മയും നടന്നു.സതി. വി.എസ്. സ്വാഗതവും മാത്യു.വി.ജോസഫ് നന്ദിയും പറഞ്ഞു.പരിപാടികള്‍ക്ക് റ്റിജോ ജേക്കബ്, ബിനു സക്കറിയ, ഷിബു .കെ .ഐ, റെജി ജേക്കബ്, മനോജ് .എ, സാജു.സി.ജോസഫ് ,ബീന സൂസന്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

A reunion of friends after forty years—a fresh and novel experience.



















