അറ്റ്ലാന്റയിലെ ഇമിഗ്രേഷൻ ഓഫീസിന് നേരെ പെട്രോൾ ബോംബേറ്; ഡഗ്ലസ്‌വില്ലെ സ്വദേശിയായ യുവാവിനെ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തു

അറ്റ്ലാന്റയിലെ ഇമിഗ്രേഷൻ ഓഫീസിന് നേരെ പെട്രോൾ ബോംബേറ്; ഡഗ്ലസ്‌വില്ലെ സ്വദേശിയായ യുവാവിനെ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തു

അറ്റ്ലാന്റ: അറ്റ്ലാന്റയിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കെട്ടിടത്തിന് നേരെ മൊളോട്ടോവ് കോക്ടെയിൽ (പെട്രോൾ ബോംബ്) എറിഞ്ഞ സംഭവത്തിൽ 31-കാരനായ ഡഗ്ലസ്‌വില്ലെ സ്വദേശി അറസ്റ്റിൽ. ഇൻ ഇക് ഹിന്റൺ എന്നയാളെയാണ് കോബ് കൗണ്ടിയിലെ വസതിയിൽ നിന്ന് ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തത്. സർക്കാർ സ്വത്ത് നശിപ്പിക്കൽ, ഫെഡറൽ കെട്ടിടത്തിന് തീയിടാൻ ശ്രമിക്കൽ എന്നീ ഗുരുതരമായ ഫെഡറൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒക്ടോബർ 20-ന് രാത്രി 8:12-ഓടെ ടെഡ് ടർണർ ഡ്രൈവിലുള്ള ഐസ് ഓഫീസ് സമുച്ചയത്തിന് സമീപം നടന്ന ഹിന്റൺ, തീ കൊളുത്തിയ വസ്തു കെട്ടിടത്തിന് നേരെ എറിയുകയായിരുന്നുവെന്ന് സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ജോർജിയ യു.എസ് അറ്റോർണി ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ പുറത്തെ വേലിക്ക് തീപിടിച്ചെങ്കിലും വൻ ദുരന്തം ഒഴിവായി. സംഭവസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ തുണി, ലൈറ്റർ ഫ്ലൂയിഡ്, ഗ്ലാസ് കുപ്പി, ലൈറ്റർ എന്നിവ അന്വേഷണ സംഘം കണ്ടെടുത്തു.

സർക്കാർ സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെ അക്രമവും തീവെപ്പും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എഫ്.ബി.ഐ അറ്റ്ലാന്റ സ്പെഷ്യൽ ഏജന്റ് ഇഞ്ചാർജ് മാർലോ ഗ്രഹാം പറഞ്ഞു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ 20,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ ഹിന്റണെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Share Email
LATEST excelnclexrn
Top