Caritas hospital

തമിഴ്‌നാട്ടില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; അഞ്ചു പോലീസുകാര്‍ക്കെതിരേ നടപടി

തമിഴ്‌നാട്ടില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; അഞ്ചു പോലീസുകാര്‍ക്കെതിരേ നടപടി

ചെന്നൈ: തമിഴ്നാട്ടില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലവാങ്ങിയ സംഭവത്തില്‍ അ്ഞ്ചു പോലീസുകാര്‍ക്കെതിരേ നടപടി. കെക്കൂലി വാങ്ങിയതിനും ജോലിക്കിടയില്‍ വീഴ്ച വരുത്തിയതിനുമാണ് വകുപ്പുതല നടപടി. തിരുനെല്‍വേലി, ചെന്നൈ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിനാണ് നടപടിയുണ്ടായത്. വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്.

തിരുനെല്‍വേലി മേലപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സോര്‍ണ രാജിന് വാഹന പരിശോധനയ്ക്കിടെ 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വാഹന പരിശോധനയ്ക്കിടെ ഒരു ഇരുചക്ര വാഹന യാത്രക്കാരനില്‍ നിന്നും ഗൂഗിള്‍ പേ വഴിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പണം ആവശ്യപ്പെട്ടത്. ചെന്നെ ബീച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശിവരാജിനെയും കോണ്‍സ്റ്റബിള്‍ വിവേകിനെയും 10000 രൂപ കൈക്കൂലി ചോദിച്ചതിന് സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മാധവരം സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

പുഴല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മാരീശ്വരനെതിരെ ഗുരുതരമായ അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. 2024-ല്‍ അണ്ണാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ നടത്തിയ അഴിമതിയിലായിരുന്നു നടപടി.

Bribe via Google Pay in Tamil Nadu; action taken against five police officers.

Share Email
Top