Caritas hospital

കൗണ്‍സിലറുടെ വ്യാജ ഒപ്പ് വിവാദം: മേയര്‍ വി.വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്

കൗണ്‍സിലറുടെ വ്യാജ ഒപ്പ് വിവാദം: മേയര്‍ വി.വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ വാഴോട്ടുകൊണം കൗണ്‍സിലറുടെ ഒപ്പ് വ്യാജമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ വി.വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. സിപിഎം നേതാവ് എസ്.പി ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്.

മേയര്‍ വി.വി രാജേഷ്, വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണത്തിനു പിന്നാലെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വ്യാജ ഒപ്പ് പരാതിയില്‍
കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.

Controversy over councillor’s forged signature: Case registered against three people, including Mayor V.V. Rajesh.

Share Email
Top