യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഡാളസ് പൊലീസ് ഉദ്യോഗസ്ഥ ജയില്‍ മോചിതയായി

യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഡാളസ് പൊലീസ് ഉദ്യോഗസ്ഥ ജയില്‍ മോചിതയായി

ഡാളസ് : മനുഷ്യാവകാശ സംഘടനകളുടെയും പ്രത്യകിച്ചു കറുത്ത വര്‍ഗക്കാരുടെയും വന്‍ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയ ഡാലസിലെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി ബോഥം ജീന്‍ എന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഡള്ളാസ് പൊലീസ് ഉദ്യോഗസ്ഥ ആംബര്‍ ഗൈഗര്‍ ജയില്‍ മോചിതയായി. ഏഴുവര്‍ഷത്തെ തടവിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെ അവര്‍ മോചിതയായത്.

2018 സെപ്റ്റംബറിലാണ് ഡ്യൂട്ടിയിലല്ലാതിരുന്ന ഗൈഗര്‍, തന്റെ അപ്പാര്‍ട്ട്‌മെന്റാണെന്ന് തെറ്റിദ്ധരിച്ച് ബോഥം ജീന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. തടവുപുള്ളികളുടെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചതിനെയും നല്ല നടപ്പ് വിലയിരുത്തിയതിനെയും തുടര്‍ന്നാണ് പരോള്‍ ബോര്‍ഡ് ഗൈഗര്‍ക്ക് പരോള്‍ അനുവദിച്ചത്.

Dallas police officer convicted in the shooting death of a young man has been released from prison.

വാര്‍ത്ത: പി.പി ചെറിയാന്‍

Share Email
LATEST excelnclexrn
Top