ക്ഷേമ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

ക്ഷേമ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍
Share Email

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍/ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുകയും ചെയ്യും.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 29,67,142 ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ഇതിനായി 541,38,82,747 രൂപ അനുവദിച്ചു. 22,42,475 പേര്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വീടുകളില്‍ പണമായി തുക എത്തിച്ചു നല്‍കും.

വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബര്‍ 16നകം കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

Distribution of welfare pensions and welfare fund board pensions begins today.
Share Email
More Articles
Top