പോലീസും മന്ത്രിയും നന്നാവണം, ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

പോലീസും മന്ത്രിയും നന്നാവണം, ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആഭ്യന്തര വകുപ്പിനെതിരെയും പോലീസിന്റെ പ്രവർത്തന ശൈലിക്കെതിരെയും രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ രംഗത്ത്. വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് കാര്യമില്ലെന്നും ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പങ്ങൾ നിറഞ്ഞതാണെന്നും അദ്ദേഹം തുറന്നടിച്ചു.

പോലീസുകാരെ കൃത്യമായ രീതിയിൽ നിയന്ത്രിക്കണമെന്നും സേനയിൽ അച്ചടക്കം കർശനമാക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. പോലീസുകാർ കുഴപ്പങ്ങൾ കാണിച്ചതിന് ശേഷം അതിനെക്കുറിച്ച് അറിഞ്ഞിട്ട് കാര്യമില്ലെന്നും മുൻകൂട്ടി നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിഫോമിട്ട പൗരന്മാരായ പോലീസുകാരെ ആ നിലവാരത്തിലേക്ക് വളർത്തിയെടുക്കണം.

സംസ്ഥാനത്ത് കുറഞ്ഞത് ഒരു ലക്ഷം പോലീസുകാരെങ്കിലും വേണമെന്നും അതിൽ കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചേരാനല്ലൂർ വാഹനാപകട കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ജി. സുധാകരന്റെ ഈ തുറന്നപറച്ചിൽ എന്നത് ശ്രദ്ധേയമാണ്.

Share Email
LATEST excelnclexrn
More Articles
Top