നേപ്പാളിന് 24000 കോടിയുടെ ‘മോദി പാക്കേജ്’, ചൈനയ്ക്ക് നയതന്ത്ര ചെക്ക്; അയോധ്യ-ജനക്പൂർ ധാം ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു, ബന്ധം ഹിമാലയം പോലെ ദൃഢമെന്ന് ബലേൻ ഷാ, മോദിക്ക് ക്ഷണം

നേപ്പാളിന് 24000 കോടിയുടെ ‘മോദി പാക്കേജ്’, ചൈനയ്ക്ക് നയതന്ത്ര ചെക്ക്; അയോധ്യ-ജനക്പൂർ ധാം ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു, ബന്ധം ഹിമാലയം പോലെ ദൃഢമെന്ന് ബലേൻ ഷാ, മോദിക്ക് ക്ഷണം
Share Email

ദില്ലി: സമീപകാലത്തെ നയതന്ത്ര അകൽച്ചകൾക്കിടെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും നേപ്പാളും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷായും തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങളുണ്ടായത്. നേപ്പാളിൽ ചൈനീസ് സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ അയൽരാജ്യത്തെ ചേർത്തുപിടിക്കുന്ന നീക്കത്തിന്റെ ഭാഗമായി 24,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. അയോധ്യയിൽ നിന്ന് അതിർത്തി കടന്ന് നേപ്പാളിലെ ജനക്പൂർ ധാം വരെ 604 കിലോമീറ്റർ ദൂരം പിന്നിടുന്ന ട്രെയിനും ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ഊർജ്ജ മേഖലയിലെ സഹകരണം ഉറപ്പാക്കുന്നതിനൊപ്പം നേപ്പാളിൽ ഐഐടി ഓഫ്ഷോർ ക്യാമ്പസും ഇന്നവേഷൻ ഹബ്ബും സ്ഥാപിക്കുമെന്നും സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. കാണ്ട്ല, പാരദീപ് തുറമുഖങ്ങൾ നേപ്പാളിന് ഉപയോഗിക്കാൻ തുറന്നു നൽകാനും ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമായി. നേപ്പാളിന്റെ വികസനത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി.

ഇന്ത്യ സന്ദർശനത്തെ ചരിത്രപരമായ നിമിഷമെന്നാണ് ബലേൻ ഷാ വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഹിമാലയം പോലെ ദൃഢവും സമുദ്രം പോലെ വിശാലവുമാണെന്ന് പറഞ്ഞ അദ്ദേഹം, പ്രകൃതിദുരന്ത സമയത്ത് ഇന്ത്യ നൽകിയ സഹായങ്ങളെ പ്രത്യേകം സ്മരിച്ചു. പ്രധാനമന്ത്രി മോദിയെ നേപ്പാൾ സന്ദർശിക്കാൻ ക്ഷണിച്ച ബലേൻ ഷാ, രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം ദ്വിദിന സന്ദർശനം പൂർത്തിയാക്കി മടങ്ങും.

Share Email
LATEST excelnclexrn
More Articles
Top