പത്തനംതിട്ട: മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി അബിന്‍ വര്‍ക്കി എംഎല്‍എ. വീണാ ജോര്‍ജ് എംഎല്‍എയായിരിക്കെ 21 കോടിയുടെ ആസ്തി വികസന ഫണ്ട് പാഴാക്കിയെന്നും ഒരുരൂപ പോലും ചെലവഴിക്കാത്ത ഏക എംഎല്‍എയാണ് വീണാ ജോര്‍ജെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു. തന്റെ കൈവശം അതിന്റെ വിവരാവകാശ രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അവകാശവാദവുമായി വന്നാല്‍ പുറത്തുവിടുമെന്നാണ് അബിന്‍ വര്‍ക്കി പറയുന്നത്.
കഴിഞ്ഞ ദിവസം ഇരവിപേരൂരില്‍ നടന്ന വികസന സദസ്സിലായിരുന്നു അബിന്‍ വര്‍ക്കിയുടെ വെല്ലുവിളി.
കോഴഞ്ചേരിയില്‍ കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത് പുതിയ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഉണ്ടായ വലിയ വാക്പോരിന് പിന്നാലെയാണ് എംഎല്‍എ അബിന്‍ വര്‍ക്കി വീണാ ജോര്‍ജ്ജിനെതിരെ രംഗത്തുവന്നത്.
MLA and former minister face off: Allegation that Veena George squandered an asset development fund of 21 crores
















