കേരളത്തിലെ 100 അംഗന്‍വാടികള്‍ക്കും പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംസഹായവുമായി ചിക്കാഗോയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ പീറ്റര്‍ കുളങ്ങര;ജനുവരിയില്‍ പഠനകിറ്റുകള്‍ വിതരണം ചെയ്യും

കേരളത്തിലെ 100 അംഗന്‍വാടികള്‍ക്കും പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംസഹായവുമായി ചിക്കാഗോയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ പീറ്റര്‍ കുളങ്ങര;ജനുവരിയില്‍ പഠനകിറ്റുകള്‍ വിതരണം ചെയ്യും

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: കേരളത്തിലെ ഭിന്നശേഷിക്കാരുടെയും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുട്ടികളുടെയും ക്ഷേമത്തിനായി ചിക്കാഗോയിലെ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകന്‍ പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ പുതിയ സഹായപദ്ധതിഒരുങ്ങുന്നു. അദ്ദേഹം നേതൃത്വം നല്‍കുന്ന Handicap Educational AssistanceProgram മുഖേന കേരളത്തിലെ 100 അംഗന്‍വാടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കായുള്ളപ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി 10,000 രൂപ വീതം വിലമതിക്കുന്നഇന്‍ക്ലൂസീവ് ലേണിങ് കിറ്റുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി.

പീറ്റര്‍ കുളങ്ങര വ്യക്തിപരമായി മുന്‍കൈയെടുത്ത് സമാഹരിക്കുന്ന സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി Chicago Social Club, MidwetsMalayalee Association, FOMAA Chicago Region എന്നീ സംഘടനകളുംസഹകരിക്കുന്നുണ്ട്.

കഴിഞ്ഞ നാലുവര്‍ഷമായി പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരുംഭിന്നശേഷിക്കാരുമായ വ്യക്തികള്‍ക്കായി നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം ഒരു കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.അറുപതോളം ഇലക്ട്രിക് വീല്‍ചെയറുകള്‍, നൂറോളം സാധാരണ വീല്‍ചെയറുകള്‍,കേള്‍വിപരിമിതിയുള്ളവര്‍ക്ക് ശ്രവണസഹായികള്‍, കാഴ്ചപരിമിതിയുള്ളവര്‍ക്ക് പ്രത്യേകലാപ്‌ടോപ്പുകള്‍, ഏഴോളം ഭിന്നശേഷി സൗഹൃദ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, തയ്യല്‍മെഷീനുകള്‍ തുടങ്ങി നിരവധി സഹായോപകരണങ്ങളാണ് ഈ കാലയളവില്‍ വിതരണം ചെയ്തത്.

ഇത്തവണത്തെ പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത ഭിന്നശേഷിക്കാരായയുവാക്കള്‍ തന്നെ നിര്‍മ്മിക്കുന്ന പഠനോപകരണങ്ങള്‍ ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് ലഭ്യമാക്കുന്നു എന്നതാണ്. കേരളത്തിലെ സാമൂഹിക സംരംഭമായPunarjeeva Technology Solutions LLP-യുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നSAMNITA Nirmiti Inclusion Labs-ലാണ് കിറ്റുകള്‍ നിര്‍മ്മിക്കുന്നത്.
ബൗദ്ധികവും മറ്റ് തരത്തിലുള്ളതുമായ ഭിന്നശേഷികളുള്ള യുവാക്കള്‍ പരിശീലനംലഭിച്ച മേല്‍നോട്ടത്തില്‍ കിറ്റുകളുടെ നിര്‍മ്മാണം, ഗുണനിലവാര പരിശോധന,
പാക്കിങ് എന്നിവ നിര്‍വഹിക്കുന്നു. ഈ ജോലികള്‍ക്ക് അവര്‍ക്ക് പ്രതിഫലവുംലഭിക്കുന്നു.

കുട്ടികളുടെ കൈവിരലുകളുടെ ചലനശേഷി, രൂപങ്ങളും നിറങ്ങളും തിരിച്ചറിയാനുള്ളകഴിവ്, ഓര്‍മശക്തി, ശ്രദ്ധ, സ്പര്‍ശനത്തിലൂടെയുള്ള പഠനം തുടങ്ങിയവവികസിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ച് വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് ഓരോകിറ്റിലുമുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മറ്റ് കുട്ടികള്‍ക്കുംഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ ജീവകാരുണ്യ സംരംഭത്തില്‍ പങ്കാളികളായിരിക്കുന്ന സംഘടനകള്‍ക്കോ മറ്റ്‌സ്‌പോണ്‍സര്‍മാര്‍ക്കോ മാത്രമല്ല, വ്യക്തികള്‍ക്കും നേരിട്ട് പങ്കാളികളാകാന്‍അവസരമുണ്ട്. നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്ക് 100 അമേരിക്കന്‍ ഡോളര്‍സംഭാവന നല്‍കി പദ്ധതിയുടെ ഭാഗമാകാം. സംഭാവന നല്‍കുന്നവര്‍ക്ക് കേരളത്തിലെസ്വന്തം നാട്ടിലോ വാര്‍ഡിലോ ഉള്ള അര്‍ഹമായ അംഗന്‍വാടിയിലേക്കോ പ്രത്യേകവിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ സഹായം എത്തിക്കുന്നതിനുള്ള അവസരവുംഒരുക്കിയിട്ടുണ്ട്.

2027 ജനുവരിയില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 100 സ്ഥാപനങ്ങളില്‍പഠനകിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവാസിമലയാളികളുടെ സാമ്പത്തിക പിന്തുണയും സംഘടനകളുടെ കൂട്ടായ സഹകരണവുംസമന്വയിപ്പിച്ചുകൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുംഭിന്നശേഷിക്കാരായ യുവാക്കളുടെ തൊഴില്‍ശേഷി വികസനത്തിനും ഒരേസമയം പിന്തുണനല്‍കുന്ന ജീവകാരുണ്യ സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Chicago-based philanthropist Peter Kulangara extends support to 100 Anganwadis and special educational institutions in Kerala; study kits to be distributed in January.

Share Email
LATEST excelnclexrn
Top