കാലിഫോര്‍ണിയയില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരിക്ക്

കാലിഫോര്‍ണിയയില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരിക്ക്
Share Email

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വലിയ തോതില്‍ ആളുകള്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ ഉണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ട്രാത്ത്‌മോറില്‍ പ്രാദേശിക സമയം വൈകുന്നേരം 7.40ഓടെയാണ് വെടിവെപ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ടുലാരെ കൗണ്ടി ഷെരീഫ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് നിരവധി പേര്‍ക്ക് വെടിയേറ്റതായി കണ്ടെത്തിയത്. ഉടന്‍തന്നെ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ സ്വകാര്യ വാഹനങ്ങളിലും ആശുപത്രികളിലെത്തിച്ചു. വെടിവെപ്പില്‍ എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ടുലാരെ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

കുറഞ്ഞത് ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാദേശിക എബിസി ന്യൂസ് ചാനലായ കെഎഫ്എസ്എന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. പ്രതികളെക്കുറിച്ചോ വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Shooting at a party in California; several people injured

Share Email
Top