യുക്രെയ്ന്‍ വിഷയത്തില്‍ പുടിന്‍ അമേരിക്കയുടെ സുഹൃത്തല്ലെന്ന് യുഎസ് രഹസ്യാന്വേഷണ മേധാവി

യുക്രെയ്ന്‍ വിഷയത്തില്‍ പുടിന്‍ അമേരിക്കയുടെ സുഹൃത്തല്ലെന്ന് യുഎസ് രഹസ്യാന്വേഷണ മേധാവി

വാഷിങ്ടണ്‍: യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അമേരിക്കയുടെ സുഹൃത്തല്ലെന്ന് യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ജെയ് ക്ലെയ്റ്റണ്‍. റഷ്യന്‍ നേതാവിനെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ സൗഹൃദപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ക്ലെയ്റ്റന്റെ പ്രതികരണം. എബിസി ന്യൂസിന്റെ ‘ദിസ് വീക്ക്’ പരിപാടിയില്‍ സംസാരിക്കവെ, യുക്രെയ്ന്‍ വിഷയത്തില്‍ പുടിന്‍ അമേരിക്കയുടെ സുഹൃത്തല്ലെന്നും ഇക്കാര്യത്തില്‍ സംശയത്തിന് ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുടിനെ അടുത്തിടെ ട്രംപ് സുഹൃത്തെന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ലോകത്തെ മൂന്ന് പ്രധാന ആണവശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ആ പ്രയോഗം തികച്ചും ഉചിതമാണെന്ന് ക്ലെയ്റ്റണ്‍ പറഞ്ഞു.
വ്യാഴാഴ്ച പുടിനെ സുഹൃത്തെന്ന് വിശേഷിപ്പിച്ചതിനെ ട്രംപ് ന്യായീകരിച്ചിരുന്നു. 4,000 ആണവായുധങ്ങളുള്ള രാജ്യത്തെ നേതാവിനെ ശത്രുവായി കാണുന്നതിനുപകരം സുഹൃത്തായി കാണുന്നതാണ് നല്ലതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

2022ലാണ് റഷ്യ യുക്രെയ്നെതിരേ സൈനീക നടപടി ആരംഭിച്ചത്. സമാധാനത്തിനായി കിഴക്കന്‍ യുക്രെയ്നിലെ ഡോണ്‍ബാസ് മേഖല പൂര്‍ണമായും വിട്ടുനല്‍കണമെന്ന ആവശ്യത്തില്‍നിന്ന് പുടിന്‍ പിന്നോട്ടുപോയിട്ടില്ല. അതേസമയം, പുടിനെ ട്രംപ് സുഹൃത്തെന്ന് വിശേഷിപ്പിച്ചതിനെ യുക്രെയ്ന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ വിമര്‍ശിച്ചു. പുടിന്‍ ഞങ്ങളുടെ സുഹൃത്തല്ല, ഒരിക്കലും അങ്ങനെയാകുകയുമില്ലെന്നായിരുന്നു പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിന്റെ പ്രതികരണം. ട്രംപിന്റെ പരാമര്‍ശത്തെക്കുറിച്ച് വ്യാഴാഴ്ച ചോദിച്ചപ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചുമില്ല.

US intelligence chief says Putin is not a friend of America on the Ukraine issue.

Share Email
LATEST excelnclexrn
More Articles
Top