പുലിറ്റ്‌സര്‍ ബുക്സ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വസുമതി കവിതാ പുരസ്‌കാരസമര്‍പ്പണ വേദിയില്‍ മുഖ്യാതിഥിയായ അമേരിക്കന്‍ എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ, സാഹിത്യ അക്കാദമി സമഗ്രസംഭാവന അവാര്‍ഡ് ജേതാവും പ്രമുഖ നോവലിസ്റ്റുമായ ടി.കെ ഗംഗാധരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
തളിക്കുളം എസ്. എന്‍. മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കവി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. വി. ആര്‍. നരേന്ദ്രന്‍ സ്വാഗതവും വി.ആര്‍. പ്രീത, വി.ആര്‍. സ്മിത, അബ്ദുള്‍ പുന്നയൂര്‍ക്കുളീ, ചന്ദ്രന്‍ എരമംഗലം സംസാരിച്ചു. പ്രൊഫ: വി.കെ. സുബൈദ, വസുമതി ടീച്ചര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വസുമതി കവിതാ പുരസ്‌കാരീ നേടിയ അരുണാ നാരായണന്‍ ആലഞ്ചേരി മറുപടി പറഞ്ഞു. കവിയരങ്ങില്‍ ചോ മുഹമ്മദുണ്ണി, ഏഴിയില്‍ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു. പി.എ. ബാബുരാജ് നന്ദി പറഞ്ഞു.
Pulitzer Books honored Abdul Punnayurkulam.
















