ജോസ് ഓച്ചാലിയുടെ എഴുത്തുജീവിതം ചര്‍ച്ച സംഘടിപ്പിച്ചു

ജോസ് ഓച്ചാലിയുടെ എഴുത്തുജീവിതം ചര്‍ച്ച സംഘടിപ്പിച്ചു

ഡാലസ് : കേരള ലിറ്റററി സൈസൈറ്റി ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചര്‍ച്ചാ സദസ്സ് 2026 നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് എട്ടിന് സംഘടിപ്പിച്ചു. ഏവര്‍ക്കും സുപരിചിതനായ അമേരിക്കന്‍ മലയാളി എഴുത്തുകാരനാണ് ജോസ് ഓച്ചാലില്‍. ഇദ്ദേഹം നല്ലൊരു കവിയും കഥാകാരനുമാണ്. അനേകം ഭക്തി ഗാനങ്ങളൂം ആല്‍ബം പാട്ടുകളും എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു. കേരള ലിറ്റററി സൊസൈറ്റിയുടെയും ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെയും മുന്‍ പ്രസിഡന്റായ ജോസ് ഓച്ചാലില്‍ സാഹിത്യ സാമൂഹ്യ രംഗങ്ങളിലും വിവിധ നിലകളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.

ജീവിതം ഒരു തീര്‍ത്ഥയാത്ര, പ്രവാസിയുടെ ഗീതങ്ങള്‍, നന്മതന്‍ പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും, പറുദീസയിലെ ചക്രവാകപ്പക്ഷികള്‍ എന്ന കഥാസമാഹാരവും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവല്ലയ്ക്കടുത്ത് തിരുവന്‍വണ്ടൂരില്‍ ഓച്ചാലില്‍ കുടുംബത്തില്‍ വിദ്വാന്‍ പി. സി. അബ്രഹാമിന്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിന്റെയും ഒന്‍പതു മക്കളില്‍ ഇളയ മകനായി 1949 ജനിച്ചു. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാക്കളില്‍ ഒരാളും പ്രചാരകനുമായിരുന്നു പിതാവ്. ഡാലസ്സിലെ എങഇ യില്‍ വളരെക്കാലം ജോലി ചെയ്തു. ഇപ്പോള്‍ ഡാലസില്‍ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ :- ആന്‍സി ജോസഫ് , മക്കള്‍ :- അഞ്ജു, അബു, സാം.

എഴുത്തുകാരന്‍ ജോണ്‍ മാത്യു ഹ്യൂസ്റ്റണ്‍, ജനനി മാസിക ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് ന്യൂയോര്‍ക്ക്, ലാന പ്രസിഡന്റ് സാമുവേല്‍ യോഹന്നാന്‍, പി. പി. ചെറിയാന്‍, സി. വി. ജോര്‍ജ്, മീനു എലിസബത്ത് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. മനോഹര്‍ തോമസ്, രാജു തോമസ്, ബിജോ ജോസ് ചെമ്മാന്ത്ര, ഹരിദാസ് തങ്കപ്പന്‍, ഷാജു ജോണ്‍, സന്തോഷ് പിള്ള, പി. സി. മാത്യു, റഫീക്ക് തറയില്‍, തെരേസ ടോം, റോസമ്മ ജോര്‍ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജോസ് ഓച്ചാലില്‍ മറുപടി പ്രസംഗം നടത്തുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.
കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി ആദ്ധ്യക്ഷത വഹിച്ചു. കെ.എല്‍.എസ് ജോയിന്റ് സെക്രട്ടറി ഡോ. ദര്‍ശന മനയത്ത് സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി കൃതജ്ഞതയും അറിയിച്ച് സംസാരിച്ചു.

ബാജി ഓടംവേലി (915 613 6566) സെക്രട്ടറി
കേരള ലിറ്റററി സൊസൈറ്റി, ഡാലസ്

A discussion on the literary life of Jose Ochali was organized.

Share Email
LATEST excelnclexrn
Top