കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; ആറാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തണമെന്ന് നിര്‍ദേശം

കാലടി  സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; ആറാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തണമെന്ന് നിര്‍ദേശം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി ഹൈക്കോടതി റദ്ദാക്കി. വിഷയത്തില്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി, സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടു. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസവും നീങ്ങി. ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് സര്‍വ്വകലാശാല നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ആറാഴ്ചക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്ക് ക്യാംപസില്‍ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവിട്ടത്.സസ്‌പെന്‍ഷന്‍ നിയമപരമല്ലെന്ന് വ്യക്തമാക്കിയ കോടതി സര്‍വകലാശാല സ്വാഭാവിക നീതി നിഷേധിച്ചതായും വ്യക്തമാക്കി. മാപ്പപേക്ഷ നല്‍കിയാല്‍ മാത്രമേ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധിക്കൂ എന്ന കടുത്ത നിലപാടിലായിരുന്നു സര്‍വകലാശാല അധികൃതര്‍. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി,

സര്‍വകലാശാലക്ക് വേണമെങ്കില്‍ ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം നടത്താമെന്ന് വ്യക്തമാക്കി.. പുനരന്വേഷണം നടക്കുന്ന കാലയളവില്‍ ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സര്‍വ്വകലാശാലയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ നടപടി.

High Court quashes suspension of Kalady University students; directs that examinations be conducted within six weeks.

Share Email
LATEST excelnclexrn
More Articles
Top