ആലീസിന്റേത് ചാരക്കളിയോ:എന്‍വിഡിയ മുന്‍ മേധാവി ജെന്‍സന്‍ ഹുവാങ്ങുമായുള്ള ബന്ധത്തിനിടെ ആലീസ് ഹുവാങ്  ചൈനയുമായി നിരന്തരം ബന്ധപ്പെട്ടെന്നു റിപ്പോര്‍ട്ട്

ആലീസിന്റേത് ചാരക്കളിയോ:എന്‍വിഡിയ മുന്‍ മേധാവി ജെന്‍സന്‍ ഹുവാങ്ങുമായുള്ള ബന്ധത്തിനിടെ ആലീസ് ഹുവാങ്  ചൈനയുമായി നിരന്തരം ബന്ധപ്പെട്ടെന്നു റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: എന്‍വിഡിയ മുന്‍ മേധാവി ജെന്‍സന്‍ ഹുവാങ്ങുമായുള്ള പ്രണയബന്ധത്തിനിടെ ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധ പ്പെട്ടിരുന്നുവെന്ന് വിവാദത്തിലായ ചൈനീസ് വ്യവസായ പ്രമുഖ ആലീസ് ഹുവാങിനെക്കുറിച്ച് റിപ്പോര്‍ട്ട്. ചൈനീസ് വംശജയായ ആലീസ് ഹുവാങ് എന്നറിയപ്പെടുന്ന ഹുവാങ് ലെ, 2025 മുതല്‍ ഈ വര്‍ഷഷം  വരെ ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.  റിപ്പോര്‍ട്ടിനോട് എന്‍വിഡിയയോ ജെന്‍സന്‍ ഹുവാങ്ങോ വാഷിങ്ടണിലെ ചൈനീസ് എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആലീസ് ഹുവാങ്ങിന്റെ ബിസിനസ് പങ്കാളിയായ കാങ് വെയ്ക്കും ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്നതിന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാങ് വെയ്യെ പലപ്പോഴും ആലീസിന്റെ ഭര്‍ത്താവായാണ് പരിചയപ്പെടുത്തിയിരുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റര്‍നാഷ ണലിന്റെ മുന്‍ മേധാവിയായിരുന്നു ആലീസ്. എന്‍വിഡിയയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായിരുന്ന ഈ കമ്പനി ഒരുകാലത്ത് കോടിക്കണക്കിന് ഡോളറിന്റെ ചിപ്പ് ഇടപാടുകള്‍ നടത്തിയിരുന്നു. ചൈനീസ് ചാരസംഘടനയുമായുള്ള ആലീസിന്റെ ബന്ധമാണ് എന്‍വിഡിയ മുന്‍ മേധാവി ചൈനീസ് രഹസ്യാന്വേഷണ നീക്കത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംശയിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എന്‍വിഡിയയുടെ നൂതന എഐ ചിപ്പുകള്‍ അനധികൃതമായി ചൈനയിലേക്ക് കടത്തിയെന്ന സംശയത്തില്‍ 2024 മുതല്‍ മെഗാസ്പീഡിനെതിരെ അമേരിക്കന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

എന്നാല്‍ ആലീസ് ഹുവാങ് ചൈനീസ് ചാരയാണെന്ന പ്രാഥമിക സംശയങ്ങള്‍ക്ക് പിന്നാലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. ഒക്ടോബര്‍ 29ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷം ജെന്‍സന്‍ ഹുവാങ് സ്ഥാനമൊഴിഞ്ഞതായും തുടര്‍ന്ന് എന്‍വിഡിയയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആലീസ് ചൈനയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നത്. യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ ഇക്കാര്യത്തില്‍ നീതിന്യായ വകുപ്പ് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയ് ക്ലേട്ടനും അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കി. ആലീസ് ഹുവാങ്ങിനും അവരുടെ കമ്പനിക്കുമെതിരെ വിവിധ വിഷയങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം സിഎന്‍എന്നിന്റെ ‘സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍’ പരിപാടിയില്‍ പറഞ്ഞു. അതേസമയം, ചൈനയിലേക്കുള്ള അത്യാധുനിക സെമികണ്ടക്ടര്‍ ചിപ്പുകളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയങ്ങളും വിവാദത്തെ തുടര്‍ന്ന് വീണ്ടും ചര്‍ച്ചയാകുകയാണ്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ ട്രംപ് ഭരണകൂടം വേണ്ടത്ര കര്‍ശനമായിരുന്നില്ലേയെന്ന് ഇരുപാര്‍ട്ടികളിലെയും നിയമനിര്‍മാതാക്കള്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

ജെന്‍സന്‍ ഹുവാങ്ങും ആലീസും തമ്മിലുള്ള ബന്ധത്തേക്കാള്‍ ചൈനയിലേക്കുള്ള സാങ്കേതികവിദ്യയുടെ ഒഴുക്കും ദേശീയ സുരക്ഷയുമാണ് പ്രധാന വിഷയമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി പ്രതികരിച്ചു.

Was Alice involved in espionage? Report claims Alice Huang maintained constant contact with China during her relationship with former Nvidia chief Jensen Huang.

Share Email
LATEST excelnclexrn
Top