Caritas hospital

ന്യൂയോര്‍ക്കില്‍ അഞ്ചുവയസുകാരനൊപ്പം കാറിലിരുന്ന യുവാവിന് നേരെഐസിഇ ഉദ്യോഗസ്ഥന്റെ വെടിവെയ്പ് : ട്രംപിനെ ഫോണില്‍ വിളിച്ച് മംദാനി

ന്യൂയോര്‍ക്കില്‍ അഞ്ചുവയസുകാരനൊപ്പം കാറിലിരുന്ന യുവാവിന് നേരെഐസിഇ ഉദ്യോഗസ്ഥന്റെ വെടിവെയ്പ് : ട്രംപിനെ ഫോണില്‍ വിളിച്ച് മംദാനി

ന്യൂയോര്‍ക്ക്: കുട്ടിയോടൊപ്പം കാറിലിരിക്കുകയായിരുന്ന യുവാവിന് നേരെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. . ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രോങ്ക്സ് മേഖലയിലെ മാര്‍ബിള്‍ ഹില്‍ പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വെടിയേറ്റയാള്‍ ചികിത്സയിലാണെന്നും കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്നും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി അറിയിച്ചു.

സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചതായി മംദാനി വ്യക്തമാക്കി.ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ ഐസിഇ നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ജനങ്ങളെ ഐസ് ഉദ്യോഗസ്ഥര്‍ ഭീതിയിലാഴ്ത്തുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നും മംദാനി കൂട്ടിച്ചേര്‍ത്തു.
വെടിവെപ്പിന് മുമ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെയും കാറിലുണ്ടായിരുന്ന അഞ്ചുവയസുകാരനെയും വളഞ്ഞിരുന്നുവെന്നും തുടര്‍ന്ന് നിരവധി തവണ വെടിയുതിര്‍ത്തുവെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് മംദാനി പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെടിയേറ്റത് ന്യൂയോര്‍ക്ക് നിവാസി എന്നാണ് മേയര്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ഫെഡറല്‍ ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടതെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റും അറിയിച്ചു. സംഭവത്തില്‍ പ്രതികരണം തേടി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ഐസിഇയുമായി ബന്ധപ്പെട്ടെങ്കിലുംഅധികൃതര്‍ പ്രതികരിച്ചില്ല.

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റാണ് ആദ്യം എക്സ് പ്ലാറ്റ്ഫോമിലൂടെ വെടിവെപ്പിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഫെഡറല്‍ നിയമപാലക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വെടിവെപ്പാണ് നടന്നതെന്നും വെടിയേറ്റയാള്‍ ബോധവാനാണെന്നും വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണ് വെടിവെപ്പില്‍ ഉള്‍പ്പെട്ടതെന്ന് പൊലീസ് വക്താവ് വ്യക്തമാക്കി. സംഭവത്തില്‍ ഫെഡറല്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്. ന്യൂയോര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവെപ്പില്‍ പങ്കെടുത്തിട്ടില്ലെന്നും വകുപ്പ് അറിയിച്ചു.

ICE officer shoots at man sitting in car with five-year-old in New York: Mamdani calls Trump.

Share Email
LATEST excelnclexrn
More Articles
Top