ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ (INS Vikrant) റഫാൽ മറൈൻ (Rafale Marine) യുദ്ധവിമാനത്തിന്റെ ചരിത്രപരമായ ആദ്യ ലാൻഡിങ് വിജയകരമായി പൂർത്തിയായി. ഒക്ടോബർ 29-ന് നടന്ന പരീക്ഷണത്തിൽ ആദ്യ ശ്രമത്തിൽ തന്നെ വിമാനം കപ്പലിന്റെ ഡെക്കിൽ ലാൻഡ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ നാവികസേനയിൽ റഫാൽ മറൈൻ യുദ്ധവിമാനങ്ങളെ പ്രവർത്തനസജ്ജമാക്കുന്നതിനും സങ്കീർണ്ണമായ സമുദ്ര പ്രതിരോധ ദൗത്യങ്ങളിൽ ഉൾപ്പെടുത്തുന്നതിനുമുള്ള നിർണായക ചുവടുവെപ്പാണിത്. നാവികസേനയുടെ ആക്രമണശേഷിയും സമുദ്ര സുരക്ഷാ കരുത്തും ബഹുമുഖമായി വർദ്ധിപ്പിക്കാൻ ഈ പരീക്ഷണം വഴിയൊരുക്കും.

















