ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി പണമൊഴുക്കി മസ്‌ക്: മൂന്നുമാസത്തിനുള്ളില്‍ നല്‍കിയത് 276 മില്യണ്‍ ഡോളറിലേറെ!

ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി പണമൊഴുക്കി മസ്‌ക്: മൂന്നുമാസത്തിനുള്ളില്‍ നല്‍കിയത് 276 മില്യണ്‍ ഡോളറിലേറെ!

വാഷിങ്ടണ്‍: യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വമ്പന് സാമ്പത്തിക പിന്തുണയുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ജൂലൈ മുതല്‍ ഇതുവരെ 276 മില്യണ്‍ ഡോളറിലധിക രാഷ്ട്രീയ സംഭാവനയായി നല്‍കി. ഇടക്കാല തെരഞ്ഞടുപ്പില്‍ ഏറ്റഴും കൂടുതല്‍ സംഭാവന നല്‍കിയ വ്യക്തിയായി മസ്‌ക് മാറി.ഫെഡറല്‍ തിരഞ്ഞെടുപ്പ് ഫണ്ടിങ് കണക്കുകള്‍ പുറത്തുവരാനിരിക്കെയാണ് മസ്‌കിന്റെ സംഭാവനകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

മസ്‌കിന്റെ രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള കണക്കുകള്‍ ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. മസ്‌കിന്റെ വക്താവ് ആന്‍ഡ്രൂ റോമിയോയും ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്ന പ്രധാന രാഷ്ട്രീയ ഫണ്ടിംഗ സംഘടനയായ സെനറ്റ് ലീഡര്‍ഷിപ്പ് ഫണ്ടിന് 158 മില്യണ്‍ ഡോളറാണ് മസ്‌ക് നല്‍കിയത്. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അറിയപ്പെടുന്ന സംഭാവനകളിലൊന്നാണിതെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിന്റെ പിന്തുണയുള്ള അമേരിക്ക പിഎസിക്ക് 76 മില്യണ്‍ ഡോളറും കൈമാറി. 2024ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി വീടുകള്‍തോറും കയറിയിറങ്ങി വോട്ടര്‍മാരെ സമീപിച്ച രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണയും ഈ സംഘടന ശക്തമാക്കിയിട്ടുണ്ട്.

ടെക്‌സസിലെ സെനറ്റ് തിരഞ്ഞെടുപ്പിലും മസ്‌കിന്റെ സാമ്പത്തിക പിന്തുണ നിര്‍ണായക ശ്രദ്ധ നേടുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കെന്‍ പാക്സ്റ്റണെ പിന്തുണയ്ക്കുന്ന ലോണ്‍ സ്റ്റാര്‍ ലിബര്‍ട്ടി പിഎസിക്ക് 10 മില്യണ്‍ ഡോളര്‍ മസ്‌ക് സംഭാവന നല്‍കി. അതേസമയം, കഴിഞ്ഞ വര്‍ഷം മേയില്‍ രാഷ്ട്രീയ ചെലവുകള്‍ കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. താന്‍ വേണ്ടത്ര ചെയ്തുകഴിഞ്ഞുവെന്നാണ് തോന്നുന്നതെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തതോടെ വന്‍തുക വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് ഒഴുക്കിയിരിക്കുകയാണ് അദ്ദേഹം. 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിനൊപ്പം വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മസ്‌ക് ഇത്തവണ താരതമ്യേന പൊതുവേദികളില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴും സാമ്പത്തിക പിന്തുണയില്‍ പിന്നോട്ടുപോയിട്ടില്ല.

ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിന് നേതൃത്വം നല്‍കിയിരുന്ന മസ്‌ക് പിന്നീട് ഭരണകൂടത്തില്‍നിന്ന് പിന്മാറുന്നതിനിടെ ട്രംപുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് ബന്ധം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ആഴ്ച ട്രംപ് മസ്‌കിന് ദേശീയ ശാസ്ത്ര മെഡല്‍ സമ്മാനിക്കുകയും ചെയ്തു. ഓഹരി വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മസ്‌കിന്റെ ആസ്തി ഈ വര്‍ഷം ഒരു ട്രില്യണ്‍ ഡോളറിന് ചുറ്റും മാറിമറിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച വീണ്ടും ഒരു ട്രില്യണ്‍ ഡോളര്‍ കടന്നതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഡെമോക്രാറ്റുകളെക്കാള്‍ വലിയ സാമ്പത്തിക മുന്‍തൂക്കം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റം, ട്രംപിന്റെ ഭരണപ്രകടനത്തോടുള്ള അതൃപ്തി, ഇറാനുമായുള്ള ജനപിന്തുണ കുറഞ്ഞ യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ഈ പണമൊഴുക്ക്.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ പരസ്യപ്രചാരണങ്ങള്‍ ശക്തമാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ പണം വിനിയോഗിക്കുകയാണ്. വന്‍തോതിലുള്ള നിക്ഷേപം പാര്‍ട്ടിയുടെ സന്ദേശം കൂടുതല്‍ വോട്ടര്‍മാരിലേക്ക് എത്തിക്കാനും തിരിച്ചടികള്‍ ഒഴിവാക്കാനുള്ള അവസരം സൃഷ്ടിക്കാനും സഹായിക്കുമെന്ന് മസ്‌കിന്റെ വക്താവ് റോമിയോ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. എന്നാല്‍, പണം ഒഴുക്കി ജനപിന്തുണ കുറഞ്ഞ സ്ഥാനാര്‍ഥികളെയും ജനപ്രീതി നഷ്ടപ്പെട്ട ഭരണകൂടത്തെയും രക്ഷിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

Midterm Elections: Musk Pours Money into the Republican Party – Over $276 Million Donated in Three Months!

Share Email
LATEST excelnclexrn
More Articles
Top