കൊച്ചി: നെടുമ്പാശേരിയില്‍ കൂപ്പര്‍ അപക കേസിലെ പ്രതി സുഹൈല്‍ സജീവിനെ രക്ഷിക്കാന്‍ അട്ടിമറി നടക്കുന്നതായി സംശയമുണ്ടെന്ന് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. മകനുവേണ്ടി കോടീശ്വരനായ വ്യവസായിയുടെ കുടുംബം സ്വാധീനം ഉപയോഗിക്കുന്നതായാണ് സംശയം. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാന്‍ പാടില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഗോപികക്കെതിരെ മരണ ശേഷവും വലിയ സൈബര്‍ അധിക്ഷേപമാണ് ഉണ്ടാകുന്നതെന്ന് കുടുംബം പരാതിപ്പെട്ടു. ഗോപികയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് തുന്നിക്കെട്ടിയ ശേഷം വീണ്ടും രക്ത സാംപിള്‍ ശേഖരിച്ചതില്‍ സംശയമുണ്ട്. നീതി കിട്ടുമോ എന്ന് ഭയമുണ്ടെന്നും അച്ഛന്‍ പറഞ്ഞു. മകള്‍ക്ക് നീതി കിട്ടണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപികയുടെ അമ്മയും പ്രതികരിച്ചു.
Relatives of the deceased Gopika allege an attempt to shield Sajeev, the driver of the Cooper involved in the Nedumbassery accident.



















