ഡാളസ് /കൊച്ചി: കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ (CCRC) പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്നു. 2016 നവംബര്‍ 1-ന് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, കാന്‍സര്‍ ചികിത്സ, രോഗനിര്‍ണയം, ഗവേഷണം, രോഗീപരിചരണം എന്നീ മേഖലകളില്‍ സമഗ്രമായ സേവനങ്ങളാണ് ഉറപ്പാക്കുന്നത്.
പത്താം വാര്‍ഷികാഘോഷ പരിപാടി 2026 ഒക്ടോബര്‍ 31-ാം തീയതി വൈകീട്ട് 6.30 മണിക്ക് കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ വെച്ച് നടക്കും. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുള്‍ ഗഫൂര്‍ മുഖ്യതിഥിയായി പങ്കെടുക്കും.ഡാലസില്‍ നിന്നുള്ള പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധന് ഡോ എം വി പിള്ള മുഖ്യ പ്രഭാഷണം നടത്തും
കഴിഞ്ഞ പത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സ്മരിക്കുന്നതിനും ഭാവിയിലെ ലക്ഷ്യങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കുന്നതിനുമാണ് ഈ വാര്‍ഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സി.സി.ആര്.സി ഡയറക്ടര്‍ ഡോ. പി. ജി. ബാലഗോപാല്‍ അറിയിച്ചു.
The 10th anniversary celebration of the Cochin Cancer Research Centre will be held on October 31. Dr. M. V. Pillai will be the keynote speaker.



















