ബാംഗളൂരില്‍ ഭാര്യയെയും കുടുംബത്തിലെ ഏഴുപേരെയും കൊലപ്പെടുത്തി ക്യാബ് ഡ്രൈവര്‍: മൃതദേഹങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു

ബാംഗളൂരില്‍ ഭാര്യയെയും കുടുംബത്തിലെ ഏഴുപേരെയും കൊലപ്പെടുത്തി ക്യാബ് ഡ്രൈവര്‍:  മൃതദേഹങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു

ബെംഗളൂരു: ഭാര്യയെയും ബന്ധുക്കളെയും ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തി മൃതദേഹ ഭാഗങ്ങള്‍ ക്യാബ് ഡ്രൈവര്‍ നഗരത്തിന്റെ വിവധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ഇയാള്‍ തന്നെയാണ് ഇക്കാര്യം പോലീസിനോട് സമ്മതിച്ചത്. ഇയാളുടെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി, ഭാര്യയുടെ സഹോദരന്മാരായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യയുടെ ഏഴുവയസ്സുകാരനായ അനന്തരവന്‍ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

സംഭവത്തില്‍ ഇതുവരെ ഏഴുവയസ്സുകാരന്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റ് ആറുപേരുടെ മൃതദേഹങ്ങള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.ഭാര്യയ്ക്ക് സ്വന്തം കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ ഇയാള്‍ക്കുണ്ടായിരുന്ന അതൃപ്തിയാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയെയും അവരുടെ ആറ് ബന്ധുക്കളെയും ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

ബെംഗളൂരുവിലെ നന്ദി ഹില്‍സിന് സമീപത്തുനിന്നാണ് ഏഴുവയസുകാരനായ പുനീതിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ശേഷിക്കുന്ന ആറുപേരുടെ മൃതദേഹങ്ങള്‍ക്കായി വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെങ്കിലും, ഇന്ദുശേഖര്‍ എന്ന ക്യാബ് ഡ്രൈവര്‍ കുറ്റകൃത്യം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

big murder in banglore,, seven family nembers death,

Share Email
Top