വാഷിംഗടണ്‍: വിസ്കോണ്‍സിനില്‍ വീര്‍പ്പിച്ച ബലൂണിന്റെ ഭാഗം പൊട്ടി അന്നനാളത്തില്‍ കുടുങ്ങിയ ദാരുണമായ അപകടത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞിന് ജീവന് നഷ്ടമായി. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് കുഞ്ഞ് മരിച്ചത്.ബലൂണ്‍ പൊട്ടി അതിന്റെ ഒരു ഭാഗം കുഞ്ഞിന്റെ അന്നനാളത്തില്‍ കുടുങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കുഞ്ഞിന്റെ അമ്മ കിഷ അവിറ്റ വില്‍സണ്‍ എന്‍ബിസി ചിക്കാഗോയോട് സംസാരിക്കവെയാണ് അപകടത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ സ്നേഹത്തോടെ ‘ബേബി ഡോണ്‍’ എന്ന് വിളിച്ചിരുന്ന ഡോണ്വയെയര് അവിറ്റ മെയ്സ് ഒക്ടോബര്‍ 24നാണ് മരിച്ചത്. ഒന്നാം പിറന്നാളിന് വെറും രണ്ട് ദിവസം മുമ്പായിരുന്നു ഇത്. കുഞ്ഞില്‍ നിന്ന് ബലൂണുകള്‍ അകറ്റിനിര്ത്തിയിരുന്നെങ്കിലും അതിലൊന്ന് അഴിഞ്ഞുവീണതോടെ കുഞ്ഞിന്റെ കൈയിലെത്തുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
ബലൂണ്‍ കൈയിലെടുത്ത കുഞ്ഞ് അത് കടിച്ചപ്പോള്‍ കെട്ടിയിരുന്ന ഭാഗം ശക്തിയായി തൊണ്ടയ്ക്കുള്ളിലേക്ക് തെറിച്ചുകയറി അന്നനാളത്തിന്റെ താഴ്ഭാഗത്ത് കുടുങ്ങിയെന്ന് കിഷ പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ കാര്‍ സീറ്റില്‍നിന്ന് എടുത്ത് പ്രഥമശുശ്രൂഷയായ സിപിആര്‍ നല്‍കുകയും തൊണ്ടയില്‍ കുടുങ്ങിയ ഭാഗം പുറത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി അമ്മ വെളിപ്പെടുത്തി. കൂടെയുണ്ടായിരുന്ന വ്യക്തിയും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ ശരീരം പെട്ടെന്ന് നീലനിറമാവുകയും ഹൃദയസ്തംഭനമുണ്ടാവുകയും ചെയ്തു. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകരും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
11-month-old baby dies tragically after a piece of a broken balloon gets stuck in the esophagus.



















