രാജ്യത്തെ വാഹന പിയുസി നിയമങ്ങളിൽ സമഗ്ര മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം

രാജ്യത്തെ വാഹന പിയുസി  നിയമങ്ങളിൽ സമഗ്ര മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം
Share Email

രാജ്യത്തെ പിയുസി നിയമങ്ങളിൽ സമഗ്ര മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. അന്തരീക്ഷ മലിനീകരണ തോതും വാഹനങ്ങളുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനം. ഇനി മുതൽ വാഹനത്തിന്റെ നിലവാരം (BS മാനദണ്ഡം), പഴക്കം, സ്വകാര്യ-വാണിജ്യ ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി നിശ്ചയിക്കുക.

പുതിയ നിയമപ്രകാരം, 6 വർഷം വരെ പഴക്കമുള്ള ബിഎസ്-6 (BS-6) സ്വകാര്യ വാഹനങ്ങൾക്ക് നിലവിലെ ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്കുള്ള പിയുസി സർട്ടിഫിക്കറ്റ് ലഭിക്കും; 6 മുതൽ 10 വർഷം വരെ പഴക്കമുള്ളവയ്ക്ക് ഇത് ഒരു വർഷമായിരിക്കും. ബിഎസ്-6 വാണിജ്യ വാഹനങ്ങളിൽ 6 വർഷം വരെ പഴക്കമുള്ളവയ്ക്ക് 2 വർഷവും, 6 മുതൽ 10 വർഷം വരെയുള്ളവയ്ക്ക് ഒരു വർഷവും, 10 വർഷത്തിന് മുകളിലുള്ളവയ്ക്ക് 6 മാസവുമാണ് പുതിയ കാലാവധി. അതേസമയം, ബിഎസ്-4 (BS-4) സ്വകാര്യ-വാണിജ്യ വാഹനങ്ങൾ 6 മാസത്തിലൊരിക്കലും, ബിഎസ്-1, 2, 3 വിഭാഗത്തിലുള്ള വാഹനങ്ങൾ 3 മാസത്തിലൊരിക്കലും പരിശോധനയ്ക്ക് വിധേയമാക്കണം.

പുതിയ ചട്ടങ്ങൾ നിലവിൽ വന്നതുകൊണ്ട് വാഹന ഉടമകൾ ഉടൻ തന്നെ പുതിയ സർട്ടിഫിക്കറ്റ് എടുക്കേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പിയുസി സർട്ടിഫിക്കറ്റുകൾ അവയുടെ കാലാവധി അവസാനിക്കുന്നത് വരെ സാധുവായിരിക്കും. അടുത്ത തവണ സർട്ടിഫിക്കറ്റ് പുതുക്കുന്ന മുറയ്ക്കായിരിക്കും പുതിയ കാലാവധി നിബന്ധനകൾ ബാധകമാകുക.

Share Email
LATEST excelnclexrn
More Articles
Top