കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ ജഡ്ജിക്കെതിരെ ഭാരതീയ ന്യായ സംഹിത 238-ാം വകുപ്പ് കൂടി ചുമത്തി. കേസിൽ 17-കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്ന് വാദം കേട്ടത്.
കോടതിയുടെ കർശന നിർദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസിന്റെ വിചാരണ വേളയിലാണ് ജഡ്ജി ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും തെളിവുകൾ സംരക്ഷിക്കുന്നതിനുമാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.


















