മെസിയെ കൊണ്ടുവരാമെന്നു പറഞ്ഞു നടത്തിയത് വലിയ വഞ്ചന: മുരളീധരന്‍

മെസിയെ കൊണ്ടുവരാമെന്നു  പറഞ്ഞു നടത്തിയത് വലിയ വഞ്ചന: മുരളീധരന്‍

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞു നടത്തിയത് വലിയ വഞ്ചനയെന്നു കെ മുരളീധരന്‍. എസ് ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഗവര്‍ണറും അനുമതി നല്‍കിയിരുന്നു. വരാത്ത മെസ്സി വരുമെന്ന് പ്രചരണം നടത്തിയെന്നും സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റിയെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. ശക്തമായ നടപടി സര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി സഭാ യോഗത്തിലെ തര്‍ക്കത്തിലും പ്രതികരിച്ചു.ആര് എന്ത് കളിച്ചിട്ടും കാര്യമില്ല. 5 വര്‍ഷം വി ഡി സതീശന്‍ പൂര്‍ത്തിയാക്കും. ജനാധിപത്യ രീതിയില്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടാകും. മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ട് പോകും. ക്യാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെ മുരളീധരന്റെ പ്രതികരണം. നിലക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, പത്മജയുടെ കോണ്‍ഗ്രസ് പ്രവേശന വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ല. പാര്‍ട്ടി തീരുമാനമെടുക്കുമെന്നും മന്ത്രി. എ പി അനില്‍കുമാറിനെതിരെ സൈബര്‍ ആക്രമണത്തില്‍ താന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇതൊക്കെ എന്തിനാണ് ശ്രദ്ധിക്കുന്നത്? തനിക്കെതിരെ എന്തെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് അതിനെയൊന്നും വകവയ്ക്കുന്നില്ലെന്നും മന്ത്രി.

Claiming that Messi could be brought in was a major deception: Muralidharan
Share Email
Top