കാലിഫോര്‍ണിയ: പാസ്റ്റര്‍ കെ ഇ എബ്രഹാമിന്റെ കൊച്ചുമകനും, പാസ്റ്റര്‍ റ്റി എസ് എബ്രഹാമിന്റെ, മേരി എബ്രഹാമിന്റെയും മകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറല്‍ പ്രസിഡന്റ്റുമായ പാസ്റ്റര്‍ ഡോ. വല്സന് ഏബ്രഹാം (74) നവംബര്‍ 4 ബുധനാഴ്ച്ച അമേരിക്കയില്‍ വച്ച് നിര്യാതനായി. ചില നാളുകളായി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരിക്കുകയും ശാരീരകമായി തീരെ സൗഖ്യമില്ലാതെ കഴിയുകയുയിരുന്നു.പാസ്റ്റര്‍ ഡോ. വത്സന് എബ്രഹാം ഇന്ത്യ ഗോസ്പല്‍ ഔട്ട്റീച്ചി’ന്റെ (IGO) സ്ഥാപകനും പ്രസിഡന്റുമാണ്. ഇന്ത്യ ബൈബിള്‍ കോളേജ് ആന്‍ഡ് സെമിനാരിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയുമായിരുന്നു.
പാസ്റ്റര്‍ ഡോ. വാല്സന് എബ്രഹാം 1984 മുതല്‍ ഇന്ത്യയിലുടനീളം സഭകള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.സുവിശേഷകര്‍, മിഷനറിമാര്‍, സഭാ നേതാക്കള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുകയും,ബൈബിള്‍ പരിശീലന കേന്ദ്രങ്ങളെയും മിഷന് പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുകയും ചെയ്ത് വരുകയായിരുന്നു.ക്രിസ്തീയ ശുശ്രൂഷയ്ക്കും സഭകള്‍ സ്ഥാപിക്കുന്നതിനുമായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്നതില് ഏര്‍പ്പെട്ടിരുന്നു.’ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച്’ (IPC) 2006 മുതല്‍ 2013 വരെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2019 ല്‍ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ജനറല്‍ പ്രസിഡന്റായി ചുമതലയേറ്റു.അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 1987 ല്‍ സ്ഥാപിതമായ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലിയുടെ (ICA) സ്ഥാപകനും സീനിയര്‍ പാസ്റ്ററുമായിരുന്നു അദ്ദേഹം.1982 ല്‍ പാസ്റ്റര്‍ ഡോ. വത്സന് എബ്രഹാമും ഭാര്യ ലാലി എബ്രഹാമും ചേര്‍ന്ന് തെക്കന്‍ കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തി പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് തുടക്കമിട്ടു.
ഭാര്യ: ലാലി ഏബ്രഹാം . മക്കള്‍ : സ്നേഹ, ആന്‍, സന്തോഷ് ,ആഷ
സംസ്ക്കാര ശ്രുശൂഷയുടെ വിശദ വിവരങ്ങള്‍ പിന്നീട്.
പ്രസാദ് തീയാടിക്കല്‍
IPC General President Pastor Dr. Valsan Abraham passed away in America.
















