പാകിസ്ഥാൻ മന്ത്രിക്ക് താജ്മഹൽ സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി, നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ അനുമതിയില്ല

പാകിസ്ഥാൻ മന്ത്രിക്ക് താജ്മഹൽ സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി, നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ അനുമതിയില്ല
Share Email

ദില്ലി: പാകിസ്ഥാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക്കിനും സംഘത്തിനും താജ്മഹൽ ഉൾപ്പെടെയുള്ള പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദില്ലിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള ഇവരുടെ അപേക്ഷ അധികൃതർ നിരസിച്ചു. പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം താജ്മഹൽ, ഹുമയൂണിന്റെ ശവകുടീരം, ദില്ലി ഹാട്ട് എന്നിവ സന്ദർശിക്കാനാണ് മന്ത്രിക്ക് അനുമതി ലഭിച്ചത്. സുരക്ഷാ ഏജൻസികളുടെ പരിശോധനകൾക്ക് ശേഷമാണ് സന്ദർശനാനുമതി നൽകിയത്. അതേസമയം, ആഗ്ര സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടും മാലിക് താജ്മഹലിൽ എത്തിയില്ല. നവംബർ 20 മുതൽ 22 വരെ നടക്കുന്ന ആദ്യ എസ്.സി.ഒ സംവാദ ഫോറത്തിൽ പങ്കെടുക്കാനാണ് പാകിസ്ഥാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്.

Share Email
LATEST excelnclexrn
Top