മെസിയുടെ പേരിലെ തട്ടിപ്പ്, മുൻമന്ത്രി വി അബ്ദുറഹ്‌മാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

മെസിയുടെ പേരിലെ തട്ടിപ്പ്, മുൻമന്ത്രി വി അബ്ദുറഹ്‌മാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സ്‌പോൺസർഷിപ്പ് സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി ഉത്തരവിറക്കി. നേരത്തെ തേടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസെടുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

വിഷയത്തിൽ റിപ്പോർട്ടർ ടിവിക്ക് അപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും മുൻ മന്ത്രിക്കെതിരെ നടപടി വേണമെന്നും നേരത്തെ ആവശ്യം ഉയർന്നിരുന്നു. മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം നൽകിയതിലും, ഒരു സ്വകാര്യ സ്ഥാപനം മുൻകൈയെടുത്ത് നടത്തിയ പദ്ധതിക്ക് മന്ത്രി തന്നെ നേതൃത്വം നൽകുന്നു എന്ന തരത്തിൽ പ്രതിച്ഛായ സൃഷ്ടിച്ചതിലും വിശദമായ അന്വേഷണം നടക്കും.

ഇതുമായി ബന്ധപ്പെട്ട് അബ്ദുറഹ്‌മാൻ വിദേശ സന്ദർശനങ്ങൾ നടത്തുകയും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നതിനാൽ തട്ടിപ്പിൽ മന്ത്രിക്കും പങ്കുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. കേസിൽ മുൻ മന്ത്രിയുടെ പങ്ക് കൃത്യമായി പരിശോധിച്ച് അന്വേഷണ നടപടികളുമായി വേഗത്തിൽ മുന്നോട്ടുപോകാൻ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top