ബെല്‍ഫാസ്റ്റ് (യുകെ): ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാജശ്രീ ജെയ്സണ്‍ (36) നവംബര്‍ 10-ന് അന്തരിച്ചു. ഭര്‍ത്താവും രണ്ടു പെണ്‍മക്കളുമുണ്ട്. രാജശ്രീയുടെ വേര്‍പാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്‌കാരച്ചടങ്ങുകള്‍ക്കും അനുബന്ധ ചെലവുകള്‍ക്കുമായി GoFundMe വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കും ഈ ദുഃഖസമയത്ത് സാമ്പത്തിക പിന്തുണ നല്‍കുക എന്നതും ധനസമാഹരണത്തിന്റെ ലക്ഷ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിയുന്ന തുക സംഭാവനയായി നല്‍കി കുടുംബത്തെ സഹായിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. സംഭാവന നല്‍കാന്‍ കഴിയാത്തവര്‍ ധനസമാഹരണത്തിന്റെ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെച്ചും പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥനയില്‍ പറയുന്നു.
സഹായത്തിനുള്ള ലിങ്ക്: https://gofund.me/b5d108253
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Rajashree Jaison passed away in the UK.
















