തോമസ് മത്തായി (കുഞ്ഞുമോന്‍) ഹൂസ്റ്റണില്‍ അന്തരിച്ചു; സംസ്‌കാരം നവംബര്‍ ഏഴിന്

തോമസ് മത്തായി (കുഞ്ഞുമോന്‍) ഹൂസ്റ്റണില്‍ അന്തരിച്ചു; സംസ്‌കാരം നവംബര്‍ ഏഴിന്

ഹൂസ്റ്റണ്‍: റാന്നി കൊറ്റനാട് കണ്ടന്‍പേരൂര്‍ കോട്ടയില്‍ കുടുംബാംഗമായ തോമസ് മത്തായി (കുഞ്ഞുമോന്‍-80) ഹൂസ്റ്റണില്‍ അന്തരിച്ചു.മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) നിലവിലെ സെക്രട്ടറി വിനോദ് ചെറിയാന്റെ മാതൃസഹോദരനാണ് പരേതന്‍.

തോമസ് മത്തായിയുടെ നിര്യാണത്തില്‍ MAGH അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് റോയ് മാത്യുവിന്റെ നേതൃത്വത്തില്‍ വിനോദ് ചെറിയാന്റെയും ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നതായി സംഘടന അറിയിച്ചു. പരേതന്റെ ആത്മശാന്തിക്കും കുടുംബാംഗങ്ങള്‍ക്ക് ഈ ദുഃഖം തരണം ചെയ്യാനുള്ള ശക്തിയും ആശ്വാസവും ലഭിക്കാനും പ്രാര്‍ത്ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

സംസ്‌കാര ശുശ്രൂഷകള്‍ 2026 നവംബര്‍ ഏഴ് ശനിയാഴ്ച രാവിലെ ഒന്‍പതിന് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോണ്‍ ദേവാലയത്തില്‍ നടക്കും. വിലാസം: 4660 S Sam Houston Pkwy E, Houston, TX 77048.

അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് പേള്‍ലാന്‍ഡിലെ സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയിലാണ സംസ്‌കരിക്കുന്നത്. വിലാസം: N Main St, Pearland, Texas.

സംസ്‌കാര ശുശ്രൂഷകള്‍ അഡോണായി മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. തത്സമയ സംപ്രേഷണം കാണുന്നതിനുള്ള ലിങ്ക്: https://youtu.be/nQKeoPMENvA. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും MAGH പ്രസിഡന്റ് റോയ് മാത്യു അറിയിച്ചു.

Thomas Matthai (Kunjumon) passed away in Houston; funeral on November 7.

Share Email
LATEST excelnclexrn
More Articles
Top