വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം പാളയത്തില്‍ത്തന്നെ വിമര്‍ശനം ശക്തമാകുന്നു. ഒരുകാലത്ത് മാഗാ (ങമസല അാലൃശരമ ഏൃലമ േഅഴമശി) പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്തായി ട്രംപിനെ കണ്ടിരുന്ന അനുയായികളില്‍ ചിലര്‍ ഇപ്പോള്‍ അദ്ദേഹം പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ബാധ്യതയായി മാറിയോ എന്ന സംശയത്തിലാണ്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയം നേരിട്ടതോടെ ടെക്‌സസിലെ ഡാലസില്‍ സെനറ്റ് സ്ഥാനാര്‍ഥി കെന്‍ പാക്സ്റ്റണിന്റെ വിജയാഘോഷത്തിനായി എത്തിയ ട്രംപ് അനുകൂലികളും നിരാശരായി മടങ്ങി. ഹോട്ടല്‍ ബാറില്‍ ട്രംപിന്റെ ചിത്രം ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്ന 59കാരനായ വ്യവസായി മൈക്കല്‍ ലിറ്റില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ‘ജനങ്ങള്‍ ട്രംപിനെതിരെ രോഷാകുലരാണ്. ട്രംപ് ഞങ്ങളെ തോല്‍പ്പിച്ചു.’ പതിറ്റാണ്ടുകള്‍ക്കിടയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മാഗാ ക്യാമ്പില്‍ ഉയരുന്ന വികാരമാണ് ഇത് വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് തിരിച്ചടി ട്രംപിനെതിരായ ജനവിധി മാത്രമല്ലെന്നും അദ്ദേഹം കെട്ടിപ്പടുത്ത രാഷ്ട്രീയ-സാംസ്‌കാരിക പ്രസ്ഥാനത്തിനുള്ള വിലയിരുത്തലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016ലെ ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുദ്രാവാക്യമായി ആരംഭിച്ച മാഗാ പിന്നീട് അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുകയായിരുന്നു. എന്നാല്‍ ഇന്ധനവില വര്‍ധന, ഇറാന്‍ യുദ്ധം, വാഷിങ്ടണിലെ അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തി ഡെമോക്രാറ്റുകള്‍ക്ക് കോണ്‍ഗ്രസില്‍ നിര്‍ണായക ഭൂരിപക്ഷം നേടിക്കൊടുത്തു. തിരഞ്ഞെടുപ്പിന് പിന്നാലെ നിലപാട് മാറ്റുന്നതിന് പകരംമാഗയുടെട അടിസ്ഥാന അജണ്ടയില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കാനാണ് ട്രംപ് ശ്രമിച്ചത്. കുടിയേറ്റ നിയന്ത്രണ നടപടികളുടെ പ്രധാന ശില്‍പ്പിയായ സ്റ്റീഫന്‍ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചതും ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. മുന്‍ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന് പകരമാണ് മില്ലറുടെ നിയമനം. മില്ലറുടെ നിയമനത്തെമാഗാ അനുകൂലികളായ ചില സോഷ്യല്‍ മീഡിയ സ്വാധീനികള്‍ സ്വാഗതം ചെയ്തപ്പോള്‍, പ്രസ്ഥാനത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളിലേക്കുള്ള തിരിച്ചുപോക്കായാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം, തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചും ട്രംപിന്റെ തെറ്റായ 2020 തിരഞ്ഞെടുപ്പ് അവകാശവാദങ്ങളെ പിന്തുണച്ച സ്ഥാനാര്‍ഥികളുടെ തോല്‍വിയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് വൈറ്റ് ഹൗസ് നേരിട്ട് മറുപടി നല്‍കിയില്ല. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണമാണ് പകരം ചൂണ്ടിക്കാട്ടിയത്. താന്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്‍ യുദ്ധം ഇന്ധനവില ഉയര്‍ത്തിയതിനാല്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം സമ്മതിച്ചു.
ഒരു പതിറ്റാണ്ടിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളെയും വ്യാപാരം, കുടിയേറ്റം, വംശം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിലെ ദേശീയ ചര്‍ച്ചകളെയുംമാഗാ പ്രസ്ഥാനം സ്വാധീനിച്ചിട്ടുണ്ട്. ഫെഡറല്‍ ഏജന്‍സികളില്‍ അനുയായികളെ നിയമിക്കുകയും കുടിയേറ്റത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകയും വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളില്‍നിന്ന് കോര്‍പറേറ്റുകളെയും പൊതുസ്ഥാപനങ്ങളെയും പിന്തിരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കിടയിലും പ്രസ്ഥാനം നിലനില്‍ക്കുകയും ട്രംപിനെ വീണ്ടും വൈറ്റ് ഹൗസിലെത്തിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പരാജയം പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുതന്നെ ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. മാഗാ പ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ സ്വാധീനികള്‍, പാര്‍ട്ടി തന്ത്രജ്ഞര്‍, ക്രിസ്ത്യന്‍ ദേശീയവാദികള്‍, ഗവേഷകര്‍ എന്നിവരുമായി റോയിട്ടേഴ്‌സ് നടത്തിയ അഭിമുഖങ്ങളില്‍ പ്രസ്ഥാനത്തിനുള്ളില്‍ തന്നെ അതൃപ്തി വര്‍ധിക്കുന്നതായി വ്യക്തമായി. 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചത് തട്ടിപ്പിലൂടെയാണെന്ന ആരോപണങ്ങള്‍ ഇപ്പോള്‍ കാര്യമായി ഉയരുന്നില്ല. പകരം ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കാത്തതും ഇറാന്‍ യുദ്ധവും ജെഫ്രി എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണരേഖകള്‍ പുറത്തുവിടുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടി ട്രംപിനെയും അദ്ദേഹത്തിന്റെ ഉപദേശകരെയും റിപ്പബ്ലിക്കന്‍ നേതാക്കളെയും അനുയായികള്‍ വിമര്‍ശിക്കുകയാണ്. പ്രസ്ഥാനത്തെ ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കാതെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മറ്റൊരു വിഭാഗം ജനകീയ ദേശീയവാദ നിലപാടുകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെടുന്നു. മാഗാ ഇതിനകം അവസാനിച്ചുവെന്ന അഭിപ്രായമുള്ളവരുമുണ്ട്.
ട്രംപിന്റെ മുന്‍ ഉപദേഷ്ടാവും പ്രമുഖ മാഗാ നേതാവുമായ സ്റ്റീവ് ബാനന്‍ പ്രസ്ഥാനം പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം, മില്ലറുടെ നിയമനത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ വിശകലന സ്ഥാപനമായ പീക്ക്‌മെട്രിക്‌സ് റോയിട്ടേഴ്‌സിനായി നടത്തിയ പഠനത്തില്‍ സ്വയം മാഗാ അനുയായികളെന്ന് വിശേഷിപ്പിക്കുന്നവരില്‍ 20 ശതമാനത്തിലധികം പേര്‍ നേതൃത്വത്തെയും പ്രസ്ഥാനത്തിന്റെ ദിശയെയും ചോദ്യം ചെയ്യുന്നതായി കണ്ടെത്തി. ഇവരില്‍ പകുതിയോളം പേര്‍ മാഗായെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ട്രംപിനെ നേതാവായി അംഗീകരിക്കുന്നില്ല. മറ്റൊരു വിഭാഗം ട്രംപിനെ പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ നടപടികളെ വിമര്‍ശിക്കുന്നു.
‘Trump defeated us’; Dissension in Maga after midterm election setback: Troops in camp against Trump
















