എം.കെ. സ്റ്റാലിനെ അട്ടിമറിച്ച നേതാവ്, ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു

എം.കെ. സ്റ്റാലിനെ അട്ടിമറിച്ച നേതാവ്, ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു
Share Email

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) എംഎൽഎ വി.എസ്. ബാബു (75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസതടസ്സത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഹൃദയാഘാതത്തെ തുടർന്ന് വഷളാവുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അട്ടിമറിച്ചാണ് വി.എസ്. ബാബു ശ്രദ്ധേയനായത്.മുൻപ് ഡിഎംകെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം, 2006-ൽ പുരസവാക്കത്ത് നിന്ന് ഡിഎംകെ ടിക്കറ്റിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ ഒരു വോട്ടർ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

Share Email
LATEST excelnclexrn
More Articles
Top