Friday, May 9, 2025

HomeNewsKeralaരാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ കേരളം വീഴ്ച വരുത്തി: കേന്ദ്ര സര്‍ക്കാര്‍

രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ കേരളം വീഴ്ച വരുത്തി: കേന്ദ്ര സര്‍ക്കാര്‍

spot_img
spot_img

രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തി്ല്‍ മതിയായ സുരക്ഷ ഒരുക്കുന്നതില്‍ കേരളാ പൊലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെയുള്ള സന്ദര്‍ശനത്തിലായിരുന്നു വീഴ്ച.

അതീവ ഗൗരവതരായ ഈ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ജൂണ്‍ 30 മുതല്‍ ജൂലൈ 3വരെയാണ് രാഹുല്‍ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയത്. മാവോയിസ്റ്റ് മേഖലയായതിനാല്‍ പ്രത്യേക സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

അതേ സമയം സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് രാഹുല്‍ യാത്ര ചെയ്യുന്നതും പരിപാടികളില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തുന്നതും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നവെന്ന് പൊലീസ് പറയുന്നുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments