ശനിയും വ്യാഴവും കഴിഞ്ഞാല്‍ താരഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം ഒരു രാശിയില്‍ സഞ്ചരിക്കുന്നത് ചൊവ്വയാണ്. എല്ലാവരും ശനിയാണ് ഏറ്റവും കൂടുതല്‍ ദുരിതം തരുന്നതെന്ന്, എന്നാല്‍ ക്രൂരദൃക്ക് എന്നുള്ള പേര് തന്നെ ചൊവ്വയ്ക്കുണ്ട്. എന്നാല്‍ ഈ ജൂണ്‍ 27 മുതല്‍ ചൊവ്വ മേടം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ആഗസ്റ്റ് 10 വരെ ഈ രാശിയില്‍ തന്നെ തുടരും. ജ്യോതിഷ ശാസ്ത്ര പ്രകാരം ധൈര്യം, ശൗര്യം, കോപം, യുദ്ധം, ശത്രുക്കള്‍, ആയുധങ്ങള്‍, അപകടങ്ങള്‍ ഭൂമി മുതലായവയുടെ ഘടകമാണ് ചൊവ്വ. ചൊവ്വയുടെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് ഗുണങ്ങള്‍ വന്നെത്തിക്കാറുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ മാറ്റം ഗുണകരമാകുന്നതെന്ന് നമുക്ക് പരിശോധിക്കാം…
മിഥുനം
മിഥുനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സംക്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവമായിട്ടാണ് ചൊവ്വയുടെ പ്രവേശനത്തെ കണക്കാക്കുന്നത്. മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് വരുമാനം വര്‍ദ്ധിക്കാനുള്ള എസ്സാ സാധ്യതയും കാണുന്നുണ്ട്.
ബിസ്നസില്‍ നിങ്ങളെ മാറ്റങ്ങള്‍ തേടിയെത്തും. സാമ്പത്തികമായി മുന്നേറ്റമുണ്ടാകും. പ്രവര്‍ത്തന ശൈലിയില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ ഈ രാശിക്കാര്‍ ശ്രമിക്കും. മേലധികാരിയുടെ സഹകരണം ഈ കാലയളവില്‍ ലഭിക്കും. മിഥുന രാശിയുടെ ഏഴാം ഭാവാധിപന്‍ ചൊവ്വയാണ്. അതിനാല്‍ പങ്കാളിയുടെ സഹകരണം കണ്ടെത്താന്‍ കഴിയും.
കര്‍ക്കിടകം
ചൊവ്വ കര്‍ക്കിടക രാശിയുടെ പത്താം ഭാവത്തിലാണ് സംക്രമിച്ചത്. ഈ കാലയളവില്‍ വലിയ നേട്ടങ്ങളാണ് നിങ്ങളെ തേടിയെത്തുക. ആഗ്രഹിച്ച ജോലിയുമായി ബന്ധപ്പെട്ട് ഒരു ഓഫര്‍ നിങ്ങളെ തേടിയെത്തും. കൂടാതെ സ്ഥാനക്കയറ്റത്തിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാനുള്ള എല്ലാ അവസരമുണ്ടാകും. ബിസ്നസ് വിപുലീകരണത്തിന് സമയം, അനുകൂലം, വസ്തുവകകളും വാഹനങ്ങളും വാങ്ങാന്‍ അവസരമുണ്ടാകും.
ബിസ്നസില്‍ പ്രതീക്ഷിക്കാത്ത അത്ര വലിയ ഡീലുകള്‍ നിങ്ങളെ തേടിയെത്തും. പരിചയസമ്പന്നന്നും സ്വാധീനമുള്ളതുമായ വ്യക്തിത്വത്തെ നിങ്ങള്‍ കണ്ടുമുട്ടാനുള്ള എല്ലാ അവസരമുണ്ടാകും. ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ സംക്രമിച്ചിരിക്കുന്നത്. ഭാഗ്യത്തിന്റെയും വിദേശ യാത്രയുടെയും ഭാവമായിട്ടാണ് ഇത് കണക്കാക്കുന്നത്. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും. ജോലി സംബന്ധമായ മാറ്റങ്ങളുണ്ടാകും.
ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാനുള്ള അവസരമുണ്ടാകും. വലിയ നിക്ഷേപം നടത്താനുള്ള സാധ്യതകള്‍ വന്നുചേരും. പ്രതീക്ഷിക്കാത്ത ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരും. കുടുംബപരമായി സന്തോഷങ്ങളുണ്ടാകും. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ കുടുംബ ജീവിതത്തില്‍ വന്നുചേരും. എന്തുകൊണ്ടും മികച്ച ഒരു സമയമാണിത്.