Friday, April 26, 2024

HomeBusinessഓഹരിമൂല്യത്തില്‍ കൃത്രിമത്വം; അദാനി ഗ്രൂപ്പിനെ വീണ്ടും വെല്ലുവിളിച്ച്‌ ഹിന്‍ഡന്‍ബര്‍ഗ്

ഓഹരിമൂല്യത്തില്‍ കൃത്രിമത്വം; അദാനി ഗ്രൂപ്പിനെ വീണ്ടും വെല്ലുവിളിച്ച്‌ ഹിന്‍ഡന്‍ബര്‍ഗ്

spot_img
spot_img

ന്യൂഡല്‍ഹി: ഓഹരിമൂല്യത്തില്‍ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തില്‍ അദാനിഗ്രൂപ്പിനെ വെല്ലുവിളിച്ച്‌ ഹിഡന്‍ ബര്‍ഗ്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയല്‍ നല്‍കാമെന്നും ഹിഡന്‍ബര്‍ഗ് അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം.

ഓഹരിമൂല്യം പെരുപ്പിച്ച്‌ കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കന്‍ ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച്‌ സ്ഥാപനമായ ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തല്‍.

എന്നാല്‍ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ഹിഡന്‍ബര്‍ഗ് രംഗത്തെത്തിയത്. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളില്‍ ഒന്നിന് പോലും അദാനിഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വര്‍ഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലില്‍ ഉറച്ച്‌ നില്‍ക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയില്‍ പരാതി ഫയല്‍ ചെയ്യാമെന്നും ഹിഡന്‍ബര്‍ഗ് തിരിച്ചടിച്ചു.

അതേസമയം, ഹിഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കനത്ത പ്രഹരമാണ് അദാനിഗ്രൂപ്പിന് ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് 90,000 കോടിയുടെ നഷ്ടമാണ് ഓഹരി വിപണയില്‍ ഉണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments