Thursday, May 23, 2024

HomeMain Storyഅഫ്ഗാനില്‍ അതിശക്തമഴയും വെള്ളപ്പൊക്കവും; 150 പേര്‍ മരിച്ചതായി പ്രാഥമീക വിവരം; നൂറുകണക്കിന് ആളുകളെ കാണാതായി

അഫ്ഗാനില്‍ അതിശക്തമഴയും വെള്ളപ്പൊക്കവും; 150 പേര്‍ മരിച്ചതായി പ്രാഥമീക വിവരം; നൂറുകണക്കിന് ആളുകളെ കാണാതായി

spot_img
spot_img

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെയ്ത പെരുമഴയിലും വെള്ളപ്പൊക്കത്തിലും 150 പേര്‍ മരിച്ചതായി പ്രാഥമീക വിവരം. നൂറുകണക്കിന് ആളുകളെ വെള്ളപ്പൊക്കത്തില്‍ കാണാണാതി. വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് പെരുമഴയും വെള്ളപ്പൊക്കവുമുണ്ടായത്. എന്നാല്‍ 300 ലധികം ആളുകള്‍ഡ മരിച്ചതായാണ് അനൗദ്യോഗീക റിപ്പോര്‍ട്ട് .

താലിബാന്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് 150 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. തഖര്‍ പ്രവിശ്യയില്‍ 20 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആളുകള്‍ മരിച്ചതായി താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ബദക്ഷാന്‍, ബഗ്ലാന്‍, ഘോര്‍, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments