Thursday, May 23, 2024

HomeNewsKeralaകെ.സി.സി. സീനിയർ സിറ്റിസൻസ് കമ്മീഷൻ പ്രവർത്തനോദ്ഘാടനം

കെ.സി.സി. സീനിയർ സിറ്റിസൻസ് കമ്മീഷൻ പ്രവർത്തനോദ്ഘാടനം

spot_img
spot_img

തിരുവനന്തപുരം : കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (കെ.സി.സി.) നേത്യത്വത്തിൽ പുതുതായി രൂപീകരിച്ച സീനിയർ സിറ്റിസൻസ് കമ്മീഷന്റെ പ്രവർത്തനോദ്ഘാടനം കെ.സി.സി. പ്രസിഡൻ്റ് ഡോ. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വാർദ്ധക്യം ജീവിതത്തിന്റെ നല്ല കാലഘട്ടമാണെന്ന തിരിച്ചറിവോടെ വരുംതലമുറയെ ചേർത്തുപിടിച്ച സമൂഹനന്മയക്കായി പ്രവർത്തിക്കുവാൻ മുതിർന്ന പൗരന്മാർക്കു കഴിയണമെന്ന് മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും സീനിയർ സിറ്റിസൻസ് കമ്മീഷൻ ചെയർമാനുമായ റവ. ഡോ. ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ഉത്ഘാടനം ചെയ്‌തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന പൗരന്മാരുടെ പ്രശ്ന‌ങ്ങൾക്ക് മുൻഗണന നൽകണമെന്ന് സെമിനാർ നയിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി കേണൽ ഡാനിയേൽ ജെ. രാജ്, ലൂഥറൻ സിനഡ് പ്രസിഡൻ്റ് റവ. മോഹൻ മാനുവൽ, ബിഷപ് ഓസ്റ്റിൻ പോൾ, രാജു കുര്യൻ, ജോൺ ഡാനിയേൽ, മേജർ ആശാ ജസ്റ്റിൻ, കമ്മീഷൻ കൺവീനർ ഡോ. കോശി എം. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments