Saturday, April 20, 2024

HomeNewsIndiaഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സി പി ഐ പങ്കെടുക്കും

ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സി പി ഐ പങ്കെടുക്കും

spot_img
spot_img

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയുടെ സമാപന സമ്മേളനത്തില്‍ സി പി ഐ പങ്കെടുക്കും. സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും, ബിനോയ് വിശ്വം എം പിയുമാണ് പങ്കെടുക്കുക. ഈ മാസം മുപ്പതിന് ശ്രീനഗറില്‍ നടക്കുന്ന സമാപന സമ്മേളനത്തിലാണ് സി പിഐ പ്രതിനിധികള്‍ പങ്കെടുക്കുക

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയെ സി പി ഐ നേതൃത്വം അറിയിച്ചതാണിക്കാര്യം.

മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം തങ്ങളെ പ്രചോദിപ്പിക്കുന്നതായി ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ രാജ ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments