വത്തിക്കാന്‍ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സ്രോതസ് കുടുംബംഗങ്ങളാണെന്നു ലെയോ പതിനാലാമന്‍ മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ വചനപ്രഘോഷണം നടത്തുകയായിരുന്നു മാര്‍പാപ്പ.
മനുഷ്യകുലത്തിന്റെ ഭാവിയും കുടുംബങ്ങളാണ്. ജീവന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സ്‌നേഹത്തില്‍നിന്നാണ് ഐക്യവും രക്ഷയും സംജാ തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യേശു നല്കുന്ന ഈ ഐക്യം ഒരു ദാനമാണ്. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കുടുംബം, കുട്ടികള്‍, മുത്തശ്ശീമുത്തച്ഛന്മാര്‍, വയോജനങ്ങള്‍ എന്നിവരുടെ ജൂബിലിയാഘോഷ സമാപനത്തിന്റെ ഭാഗമായി ആയിരുന്നു ദിവ്യബലി. ചത്വരം നിറഞ്ഞു കവിഞ്ഞ വിശ്വാസസമൂഹം ആഹ്ലാദാരവത്തോടെയാണ് മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രവിച്ചത്.
നാം ജനിച്ചത് നമ്മുടെ നിശ്ചയപ്രകാരമല്ലെന്നും നാമെല്ലാവരും ഉടപ്പിറന്നവരാണെന്നുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ലെയോ മാര്‍പാപ്പ അനുസ്മരിച്ചു. ജനനനിമിഷം മുതല്‍ മനുഷ്യശിശു മറ്റുള്ളവരെ ആശ്രയിച്ചാണു വളരുന്നത്. ഇത്തരം ബന്ധങ്ങളുടെ ഫലമായാണ് നാം ജീവിച്ചിരിക്കുന്നത്.
അനുകമ്പയും പരസ്പരമുള്ള കരുതലും കൈമാറുന്ന മനുഷ്യബന്ധങ്ങള്‍ സ്വതന്ത്രവും സ്വതന്ത്ര മാക്കുന്നതുമാണ്. സംഘര്‍ഷവും അഭിപ്രാ യ ഭിന്നതയും നിറഞ്ഞ ലോകത്തില്‍ ഓരോരുത്തരും തങ്ങളുടെ സ്‌നേഹം ക്രിസ്തുവില്‍ ഉ റപ്പിച്ചു നിര്‍ത്തണം. അങ്ങനെ ലോകത്തിലും സമൂഹത്തിലും നാം ഏവര്‍ക്കും സമാധാന ത്തിന്റെ അടയാളമാകണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Family members are a source of unity and faith: Pope Leo