വാഷിംഗ്ടൺ (എപി) – അമേരിക്കയുടെ 250-ാം വാർഷികാഘോഷമായ “ദ് ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയറിൽ” കലാകാരന്മാരല്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡൻ്റായിരിക്കും പങ്കെടുക്കുക എന്ന് ഡൊണാൾഡ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. വൻ പ്രതിഫലം വാങ്ങുന്ന തേർഡ് റേറ്റ് കലാകാരനമാരല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച യുഎസ് പ്രസിഡന്റ് സാക്ഷാൽ ട്രംപ് തന്നെ പരിപാടിയിൽ എത്തുമെന്ന് ട്രംപു തന്നെ അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധനേടിയ പ്രമുഖ കലാകാരന്മാർ പരിപാടികളിൽ നിന്നും കൂട്ടത്തോടെ പിന്മാറിയതാണ് ഈ പെട്ടെന്നുള്ള നീക്കത്തിന് കാരണമായത്. ഈ വലിയ പ്രതിസന്ധി മറികടക്കാൻ ഏറ്റവും മികച്ചത് പ്രസിഡൻ്റ് തന്നെ എത്തുന്നതാണ് എന്ന് ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനോദ മേഖലയിൽ നിലനിൽക്കുന്ന കടുത്ത രാഷ്ട്രീയ തർക്കങ്ങളാണ് ഈ പുതിയ സംഭവവികാസങ്ങൾക്ക് വഴിതുറന്നത്. വൈറ്റ് ഹൗസ് ഭരണകൂടത്തിന്റെ പുതിയ നയങ്ങളോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് പ്രമുഖ പോപ്പ് ഗായകർ പരിപാടികളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇത് സർക്കാരിന്റെ ഔദ്യോഗിക വിനോദ പരിപാടികളുടെ നടത്തിപ്പിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കി കഴിഞ്ഞു.
വാഷിംഗ്ടണിലെ നാഷണൽ മാളിൽ വൻ ജനപങ്കാളിത്തത്തോടെ നടത്താൻ വിഭാവനം ചെയ്ത ഈ കൺസേർട്ടുകൾക്ക് വലിയ രീതിയിലുള്ള ബജറ്റാണ് ഭരണകൂടം നീക്കിവെച്ചിരുന്നത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ അത്യാധുനിക സൌകര്യങ്ങളോടെയാണ് വേദികൾ ഒരുക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രധാന ആകർഷണങ്ങളാകേണ്ട മുൻനിര കലാകാരന്മാർ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത് ട്രംപ് ഭരണകൂടത്തിന് വലിയൊരു രാഷ്ട്രീയ തിരിച്ചടിയായി മാറി.















