swayamvara
pulimoottil

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ്: ന്യൂയോര്‍ക്ക് ഫീനിക്‌സ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്‍സ്‌

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ്: ന്യൂയോര്‍ക്ക് ഫീനിക്‌സ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്‍സ്‌

ലാജി തോമസ്

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണിന്റെ നേത്യത്വത്തില്‍ നടന്ന ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025-ല്‍ ന്യൂയോര്‍ക്ക് ഫീനിക്‌സ് ജേതാക്കളായി. ഫിലാഡല്‍ഫിയ മച്ചാന്‍സ് ആണ് റണ്ണേഴ്‌സ് അപ്പ്. വാശിയേറിയ ഫൈനല്‍ കാണുവാനും ഗ്രാന്‍ഡ് ഫിനാലയിലും പങ്കെടുക്കുവാനുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും അഞ്ഞൂറിന്‍പരം ക്രിക്കര്‌റ് പ്രേമികള്‍ എത്തി. ജൂണ്‍ 21, ശനിയാഴ്ച ക്യൂന്‍സിലെ കന്നിഹാം പാര്‍ക്കില്‍ ആയാരുന്നു കലാശപ്പോരാട്ടം.

ഗോപി ക്രിഷ്ണന്‍ (ഫീനിക്‌സ് ചഥ)മാന്‍ ഓഫ്ദ മാച്ചും , ബെസ്റ്റ് ബാസ്റ്റ്മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ബൗളര്‍ ആയി സനോഷ് സാമുവല്‍ സണ്ണിയും (ഫില്ലി മച്ചാന്‍സ്) തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റ് ടീം രജിസ്ട്രേഷന്‍ ലഭിച്ച തുക കോട്ടയത്തുള്ള ഹീരാം ചാരിറ്റബിള്‍ ട്രസ്റ്റ് കൂടാതെ അമേരിക്കയില്‍ ഉള്ള റൊണാള്‍ഡ് മെക്‌ഡോണാള്‍ഡ് ഹൗസ് ഓഫ് ലോംഗ് അയലന്‍ഡ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി.

വിജയി ആയ ഫീനിക്‌സ് ന്യൂ യോര്‍ക്കിന് ട്രോഫിയും കുട്ടനാടന്‍ റെസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്ത ആയിരം ഡോളറും കാഷ് അവാര്‍ഡും സമ്മാനിച്ചു. റണ്ണേര്‍സ് അപ്പായ ഫില്ലി മച്ചാന്‍സിന് ട്രോഫിയും രാജ് ഓട്ടോ സെന്‍ടര്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ഞൂറ് കാഷ് അവാര്‍ഡും നല്കുകയുണ്ടായി. ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തത് തോമസ് പാലത്തറ തോമസ് (ഡെയ്സി ട്രോഫി വേള്‍ഡ്) ആണ്. ഈ ടൂര്‍ണമെന്റിന്റെ ഈവന്റ് മാനേജ് ചെയ്തതു ഈവന്റ് ഗ്രാം (ജോജോ കൊട്ടാരക്കര) ആണ്. ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ Index wealth oslutions Inc (Thomas T. zacharia) ആണ്.

സപ്പോര്‍ട്ട് ചെയ്ത എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും പങ്കെടുത്ത ഏവര്‍ക്കും ഫൊക്കാന മെട്രോ റീജണല്‍ കമ്മിറ്റിയുടെ നന്ദിയും, സ്‌നേഹവും റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.

Fokana New York Metro charity cricket tournment

Share Email
LATEST excelnclexrn
More Articles
Top