ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പനക്കപ്പാലം, വിഷ്ണു ഭാര്യ രശ്മി എന്നിവരെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. വിഷ്ണുവിന് 36ഉം രശ്മിക്ക് 32ഉം വയസായിരുന്നു.
ഇരുവരുടേയും ശരീരത്തില്‍ സിറിഞ്ച് കുത്തിവച്ച നിലയിലാണുള്ളത്. ഇതോടെയാണ് മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ ജോലികള്‍ നടത്തി വരികയായിരുന്നു.
രാമപുരം സ്വദേശിയായ വിഷ്ണു ഭാര്യക്കൊപ്പം ആറുമാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുക ആയിരുന്നു. വിഷ്ണുവിന്റെ മാതാവ് ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. വീടിന്റെ പ്രധാന വാതില്‍ തുറന്ന നിലയിലായിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ ഉണ്ടായിരുന്ന കിടപ്പുമുറി ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു.
കോവിഡിന് ശേഷം കരാര്‍ ജോലിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നു വിഷ്ണു. ഈ അവസരത്തിൽ കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയയില്‍ നിന്ന് പണം കടം വാങ്ങിയെന്ന് പറയപ്പെടുന്നു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ വര്‍ക്കുകള്‍ ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിലായതായി കരുതപ്പെടുന്നു.
പലിശ മുടങ്ങിയതോടെ ഭീഷണിയുമായി ബ്ലേഡ് മാഫിയ സജീവമായി. ഇന്നലെ വീട്ടിലെത്തി സംഘം വിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തിയും അപമാനിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Relentless harassment by blade mafia: Harassed beyond endurance, couple ends life by injecting poison.