ബാംഗളൂര്‍: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസിലെ ധാരണപ്രകാരം സിദ്ധരാമയ്യ രാജിവെച്ച സ്ഥാനത്തേ യക്കാണ് കോണ്‍ഗ്രസിന്റെ ്പ്രതിസന്ധികാലത്തെ ട്രിബിള്‍ ഷൂട്ടറായ ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
വൈകുന്നേരം 4:05 ന് ലോക് ഭവനിലെ ഗ്ലാസ് ഹൗസില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. ഗവര്‍ണ്ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ശിവകുമാറിനൊപ്പം മന്ത്രിസഭാ രൂപീകരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ചില മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സിദ്ധരാമയ്യ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം രാജിവെച്ചതിനെ തുടര്‍ന്നാണ്, കഴിഞ്ഞ ആഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഡി കെ ശിവകുമാറിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്.
എട്ടുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശിവകുമാര്‍ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ വലിയൊരു ‘ക്രൈസിസ് മാനേജര്‍’എന്നും മികച്ച സംഘാടകന്‍ എന്നും അറിയപ്പെടുന്ന ശിവകുമാര്‍, കര്‍ണ്ണാടകയില്‍ പാര്‍ട്ടിയെ താഴേത്തട്ടില്‍ നിന്ന് കെട്ടിപ്പടുക്കുന്നതിലും വിവിധ രാഷ്ട്രീയ പ്രതിസന്ധികളില്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്നതിലും എപ്പോഴും നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്.മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള തന്റെ കടന്നുവരവ് കഠിനാധ്വാ നത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.ഗാന്ധി കുടുംബവുമായുള്ള തന്റെ ദീര്‍ഘകാലത്തെ ബന്ധത്തെക്കുറിച്ചുംപാര്‍ട്ടി നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെക്കുറിച്ചും ശിവകുമാര്‍ പ്രതികരിച്ചു.
‘ഗാന്ധി കുടുംബം എന്നെ പൂര്‍ണമായി വിശ്വസിക്കുകയും എനിക്ക് നിരവധി വലിയ അവസരങ്ങള്‍ നല്‍കുകയും ചെയ്തു,’ ശിവകുമാര്‍ പറഞ്ഞു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ‘സോണിയ ഗാന്ധി വലിയൊരു ത്യാഗമാണ് ചെയ്തത്; അവര്‍ക്ക് വേണമെങ്കില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാമായിരുന്നു. രാഹുല്‍ ഗാന്ധിക്കും പ്രധാനമന്ത്രി പദവിയിലെത്താമായിരുന്നു, എന്നാല്‍ അവര്‍ അതിന് മുതിര്‍ന്നില്ല.’
തന്റെ ഭരണകാലയളവില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും, ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി കര്‍ണ്ണാടകയെ മാറ്റുമെന്നും ശിവകുമാര്‍ ഉറപ്പുനല്‍കി.
DK Shivakumar to take oath as Karnataka Chief Minister today; ceremony to be held at 4 pm















