വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍; നിലപാട് വ്യക്തമാക്കാതെ ഇസ്രയേല്‍

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍; നിലപാട് വ്യക്തമാക്കാതെ ഇസ്രയേല്‍

ടെഹ്‌റാന്‍: ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍- ഇറാന്‍ പോരാട്ടത്തില്‍ വെടിനിര്‍ത്തലിനു സമ്മതം മൂളി ഇറാന്‍. എന്നാല്‍ ഇതില്‍ ഇസ്രയേല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തുടര്‍ച്ചയായി ടെല്‍ അവീവിലേക്ക് മിസൈലുകള്‍ വര്‍ഷിച്ച ശേഷമാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലായി എന്നു പ്രഖ്യാപിച്ചു മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചുള്ള നിലപാട് അറിയിച്ചത്.

ഇറാന്‍ ആറ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ടെഹ്റാന്‍ സ്ഥിരീകരിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതിന് ശേഷമാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ അറിയിച്ചത്.
ഇന്നു പുലര്‍ച്ചെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടും ഇറാന്‍ തുടര്‍ച്ചയായി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു.
ഖത്തറില്‍ അമേരിക്കന്‍ സൈനീക ക്യാമ്പിനു നേര്‍ക്ക് ഇറാന്‍ ആക്രമണത്തിന് പിന്നാലെയാണഅ അമേരിക്കന്‍ ഇടപെടല്‍ കൂടുതല്‍ ശക്തമയാത്.
ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്നാണ് ട്രംപ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ പ്രഖ്യാപിച്ചത്.

ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അവകാശപ്പെട്ടുന്നത്. ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്രംപിന്റെ പോസ്റ്റ്. എന്നാല്‍, ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലും ഇറാനും ആദ്യം പ്രതികരിച്ചിരുന്നില്ല. ഖത്തറിലെ യുഎസ് ബേസിലേക്ക് നടത്തിയ ആക്രമണെേത്താടെ സൈനിക പ്രതികരണം തല്‍ക്കാലത്തേക്ക് ഇറാന്‍ അവസാനിപ്പതായണ് റിപ്പോര്‍ട്ട്. ഇനിയും അമേരിക്ക പ്രകോപിപ്പിച്ചാല്‍ പ്രതികരിക്കുമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കന്‍ പ്രസിഡന്റാകട്ടെ, ആക്രമണം അവഗണിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ചെയ്തത്. ഇതോടെ വലിയ ആശങ്കയാണ് തല്‍ക്കാലത്തേക്കെങ്കിലും ഗള്‍ഫ് മേഖലയില്‍ നിന്ന് ഒഴിയുന്നതായാണ് സൂചനകള്‍.

Iran says ceasefire has come into effect; Israel does not clarify position
Share Email
LATEST excelnclexrn
More Articles
Top