കൊച്ചി: കിറ്റക്സ് ആന്ധ്രയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് മറുപടിയുമായി കിറ്റക്സ് എം.ഡി സാബു ജേക്കബ് രംഗത്തുവന്നു. കേരളം ആരുടെയും പിതൃസ്വത്തല്ല. കിറ്റക്സിന് കേരളത്തില്‍ തുടരാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവെക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണ് മന്ത്രി രാജീവ്. ആന്ധ്ര വെറും മോശമാണെന്നൊക്കെയുള്ള വ്യവസായ മന്ത്രിയുടെ പ്രതികരണം സ്ഥിരമുള്ളതാണ്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാര ലേറ്റ അന്ന് മുതല്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും ചേര്‍ന്ന് ഒരുമിച്ച് കിറ്റെക്‌സിനെ ആക്രമിച്ചു. പതിനായിരത്തില്‍ ഏറെ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു മാസം തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തി. ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ല. അന്ന് സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനത്തേക്ക് മാറ്റിയത്. കിറ്റെക്സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച അന്ന് കിറ്റെക്സിന്റെ ഓഹരി മൂല്യം കൂടിയെന്നും സാബു ജേക്കബ് പറഞ്ഞു.
ഒരു പാട് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അത്. കഴിഞ്ഞ 60 വര്‍ഷം മുന്‍പ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്നും സാബു ജേക്കബ് പറഞ്ഞു. ഇവര്‍ക്കും 10 പേര്‍ക്ക് തൊഴില്‍ കൊടുക്കാമായിരുന്നല്ലോ. അവര്‍ ആളെ പറ്റിച്ച് ജീവിക്കുകയാണ്. സര്‍ക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും തങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്ന് സാബു വ്യക്തമാക്കി.
Kitex MD Sabu M Jacob alleges that he left Kerala in despair