pulimoottil

മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് പിതാവ് എറോള്‍ മസ്‌ക്

മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് പിതാവ് എറോള്‍ മസ്‌ക്

ന്യൂഡല്‍ഹി: ശതകോടീശ്വരനും ടെസ്ലയുടെ ഉടമയുമാ ഇലോണ്‍ മസ്‌ക് ഇതുവരെ ഇന്ത്യാ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നതു തന്നെ അത്ഭുതപ്പെടുത്തുന്നതായി മസ്‌കിന്റെ പിതാവ്. അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയ എറോള്‍ മസ്‌ക് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിത്.

ഇന്ത്യയില്‍ വന്നിട്ടില്ലെങ്കില്‍ അതൊരു വലിയ തെറ്റാണെന്നും ഇന്ത്യ സന്ദര്‍ശിക്കണമെന്നും ഇലോണ്‍ മസ്‌കിനെ പിതാവ് ഉപദേശിക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ വ്യവസായിയാണ് എറോള്‍ മസ്‌ക്. ഇലോണ്‍ വ്യവസായത്തിനു പിന്നാലെ പായുന്നതു കൂടാതെ നന്നായി വിവിശ്രമിക്കണമെന്നും എറോള്‍ ഉപദേശം നല്കി

ടെസ്ലയും, സ്പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന ദാതാവായ സ്റ്റാര്‍ലിങ്കും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴാണ് മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കണമെന്ന പിതാവിന്റെ ഉപദേശം. സന്ദര്‍ശനം നടക്കുകയാണെങ്കില്‍ നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

musks father errol musk

Share Email
LATEST excelnclexrn
More Articles
Top