ഹേഗ് : പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ നാറ്റോ അംഗരാജ്യങ്ങൾ തീരുമാനിച്ചു. നെതർലൻഡ്‌സിലെ ഹേഗിൽ നടന്ന ഉച്ചകോടിയിലാണു തീരുമാനം. റഷ്യയിൽനിന്നുൾപ്പെടെ ഭീഷണി വർ ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമെമൊരു തീരുമാനം
ജിഡിപിയുടെ അഞ്ചു ശതമാനം വിഹിതമാ യിരിക്കും അംഗരാജ്യങ്ങൾ പ്രതിരോധച്ചെലവിനത്തിലേക്ക് നൽകുക. നിലവിലിൽ ഇത് ജിഡി പിയുടെ രണ്ടു ശതമാനമാണ്. പ്രതിരോധച്ചെ ലവ് വർധിപ്പിക്കാനുള്ള തീരുമാനം വലിയ വി ജയമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യ ക്തമാക്കി.
കൂട്ടായ പ്രതിരോധത്തിനായുള്ള തങ്ങളുടെ ദൃഢമായ പ്രതിബദ്ധത തങ്ങൾ വീണ്ടും ഉറ പ്പിക്കുന്നുവെന്നും ഒരാൾക്കു നേരേയുള്ള ആ ക്രമണം എല്ലാവർക്കുമെതിരേയുള്ള ആക്രമ ണമാണെന്നും സമ്മേളനം അംഗീകരിച്ച ദ ഹേഗ് പ്രഖ്യാപനത്തിൽ പറയുന്നു.
യുക്രെയ്നു ശക്തമായ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത സമ്മേളനം ആവർത്തി ച്ചു. റഷ്യ ഉയർത്തുന്ന ഭീഷണിയുടെ സാഹച ര്യത്തിൽ പ്രതിരോധച്ചെലവ് കൂട്ടിയതു സഖ്യ ത്തിന്റെ കൂട്ടായ പ്രതിരോധത്തിൽ വലിയ കു തിച്ചുചാട്ടത്തിന് കാരണമാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞു.
നാറ്റോ അംഗമല്ലെങ്കിലും ഉച്ചകോടിയിലേക്ക് സെലൻസ്കിയെ ക്ഷണിച്ചത് യുക്രെയ്നു നേട്ടമായി. ഉച്ചകോടിക്കിടെ ട്രംപുമായി സെ ലൻസ്കി കൂടിക്കാഴ്‌ച നടത്തി. ട്രംപുമായി ദീർഘവും അർത്ഥവത്തായതുമായ കൂടിക്കാ ഴ്ച നടത്തിയെന്നും തങ്ങൾ വെടിനിർത്തൽ കാര്യം ചർച്ച ചെയ്‌തതായും സെലെൻസ്കി എക്സസിൽ കുറിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത യുകെ, ഇറ്റലി, ജർമനി, ഫ്രാൻസ് തുടങ്ങി യ രാജ്യങ്ങളിലെ നേതാക്കളുമായും സെലൻ സ്കി കൂടിക്കാഴ്ച നടത്തി.
അതേസമയം, യുക്രെയ്‌നുമായി ഒരു സമാധാ ന കരാറിലെത്തുന്നത് താൻ വിഭാവനം ചെ യ്‌തതിലും ബുദ്ധിമുട്ടാണെന്ന് ഡോണൾഡ് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
NATO countries decide to increase defense spending