പശ്ചിമേഷ്യയില്‍ അശാന്തി പൂര്‍ണം: ഇറാന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നു ഇസ്രയേല്‍, ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനു നേര്‍ക്കും ആക്രമണം

പശ്ചിമേഷ്യയില്‍ അശാന്തി പൂര്‍ണം: ഇറാന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നു ഇസ്രയേല്‍, ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനു നേര്‍ക്കും ആക്രമണം

ടെഹ്‌റാന്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള പോരാട്ടം അതി രൂക്ഷം. ഇറാന്റെ ടെലിവിഷന്‍ ഓഫീസിനു നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ബോംബ് വിര്‍ഷത്തിനു പിന്നാലെ ഇറാന്‍ ഇസ്രയേലിലേക്ക് വ്യോമാക്രമണം നടത്തി. ഇരു രാജ്യങ്ങളുടേയും ആകാശ പാത പൂര്‍ണമായും വ്യോമാക്രമണ ഭീതിയിലാണ്.

ഇറാന്റെ ഇസ്ഫഹാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലേക്കും ഇസ്രയേല്‍ ആക്രമണം അഴിച്ചു വിട്ടു. ഇതിനു പിന്നാലെ ഇറാന്‍ ശക്തമായ തിരിച്ചടി നീക്കങ്ങള്‍ ആരംഭിച്ചു. ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ ഇസ്രയേലിനു നേര്‍ക്ക് പാഞ്ഞടുത്തെങ്കിലും ഇസ്രയേല്‍ ഈ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള മേഖലകള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം തുടരുകയാണ്.ഇതിനിടെ ഇസ്രയേലിലെ അടിയന്തിരാവസ്ഥ ഈ മാസം 30 വരെ നീട്ടി.ഇസ്രേയേലിനു പൂര്‍ണ പിന്തുണയാണ് അമേരിക്ക നല്കിയത്. ജി-ഏഴ് ഉച്ചകോടിയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയത്തില്‍ ഒപ്പു വെയ്ക്കണമെന്ന ആവശ്യത്തിന് അമേരിക്ക സമ്മതം നല്കിയിട്ടില്ല. ഇറാന് അധിക സമയം യുദ്ധം ചെയ്യാന്‍ കഴിയില്ലെന്ന ട്രംപിന്റെ പ്രസ്താവന ഇസ്രയേലിനു അനുകൂലമായ നിലപാടാണ് വ്യക്തമാക്കുന്നത്. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനു പിന്തുണയുമായി രംഗത്തുണ്ട്.യുദ്ധത്തിനു പിന്നാലെ വ്യോമപാതകള്‍ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികള്‍ കാരണം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളും താറുമാറായി.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്കും ഷാര്‍ജയിലേക്കുമുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി കണ്ണൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു.ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാതയില്‍ േവിലക്കുണ്ട്. ഈ സാഹചര്യത്തില്‍ പല വിമാനങ്ങളും ഒമാന്‍ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയില്‍ തിരക്കേറിയതോടെയാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാവുന്നത്. വരും മണിക്കൂറുകളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനയാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നും വരുന്നത്. ഇറാനുമായി സമാധാന ചര്‍ച്ചയില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.Unrest in the

Middle EastIsrael claims to have shot down two Iranian warplanes,

Share Email
LATEST excelnclexrn
More Articles
Top